മനാമ: പ്രവാസികൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ അംബാസഡറുടെ മുന്നിൽ നേരിട്ട് അവതരിപ്പിക്കാനുള്ള അവസരമൊറുക്കിക്കൊണ്ടാണ് ഇന്ത്യൻ പ്രവാസികളുടെ പരാതികൾ പരിഹരിക്കുന്നതിനായി ബഹ്റൈനിലെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് സംഘടിപ്പിച്ചത്. ഓപ്പൺ ഹൗസിൽ പങ്കെടുത്തവർക്കും ഇന്ത്യൻ സമൂഹത്തിനും അംബാസഡർ ഓണം, നവരാത്രി, ദസറ, മീലാദ് ആശംസകൾ കൈമാറി.ഇത്തവണയും ഓപ്പൺ ഹൗസിൽ എത്തിയ മിക്ക പരാതികളിലും പരിഹാരം കാണാൻ സാധിച്ചത് ഒരു പാട് പേർക്ക് ഗുണം ചെയ്തു.
പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളിൽ പരിഹാരം കാണാൻ സഹായിച്ച ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ), ഇമിഗ്രേഷൻ അധികൃതർ എന്നിവർക്കും ഐ.സി.ആർ.എഫ്, ഇന്ത്യൻ ക്ലബ്, വേൾഡ് എൻ.ആർ.ഐ കൗൺസിൽ, ബുദൈയ്യ ഗുരുദ്വാര, ഗുജറാത്തി സമാജ് തുടങ്ങിയ വിവിധ ഇന്ത്യൻ അസോസിയേഷനുകൾക്കും അംബാസഡർ നന്ദി രേഖപ്പെടുത്തി.
ഇന്ത്യൻ എംബസിയിൽ അപ്പോയിന്റ്മെന്റുകൾക്കുള്ള EoIBh CONNECT ആപ്പിൽ പാസ്പോർട്ട് സേവനങ്ങൾക്കുള്ള ഐ.വി.എസിനെയും ഉൾപ്പെടുത്തിയതായും ഉടൻതന്നെ ഈ സൗകര്യം നിലവിൽ വരുമെന്നും അംബാസഡർഅറിയിച്ചു. എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അധ്യാപക ദിനം, ഹിന്ദി ദിവസ് എന്നിവയെക്കു൦ ബഹ്റൈനിലേക്ക് സന്ദർശക വിസയിൽ എത്തുന്നവർ പാലിക്കേണ്ട പുതിയ നിബന്ധനകളെക്കുറിച്ചും അംബാസഡർ വിശദീകരിച്ചു.