ബഹ്റൈനിലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ൺ​ ഹൗസ് സം​ഘ​ടി​പ്പിച്ചു.

  • Home-FINAL
  • Business & Strategy
  • ബഹ്റൈനിലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ൺ​ ഹൗസ് സം​ഘ​ടി​പ്പിച്ചു.

ബഹ്റൈനിലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ൺ​ ഹൗസ് സം​ഘ​ടി​പ്പിച്ചു.


മ​നാ​മ: പ്ര​വാ​സി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ അം​ബാ​സ​ഡ​റു​ടെ മു​ന്നി​ൽ നേ​രി​ട്ട് അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അവസരമൊറുക്കിക്കൊണ്ടാണ് ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ബഹ്റൈനിലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പൺ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചത്. ഓപ്പൺ ഹൗസിൽ പങ്കെടുത്തവർക്കും ഇന്ത്യൻ സമൂഹത്തിനും അം​ബാ​സ​ഡ​ർ ഓ​ണം, ന​വ​രാ​ത്രി, ദ​സ​റ, മീ​ലാ​ദ് ആ​ശം​സ​ക​ൾ കൈ​മാ​റി​.ഇത്തവണയും ഓ​പ്പ​ൺ​ ഹൗസിൽ എത്തിയ മി​ക്ക പ​രാ​തി​ക​ളി​ലും പ​രി​ഹാ​രം കാ​ണാ​ൻ സാധിച്ചത് ഒരു പാട് പേർക്ക് ഗുണം ചെയ്തു.

പ്ര​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ്ര​ശ്ന​ങ്ങ​ളി​ൽ പ​രി​ഹാ​രം കാ​ണാ​ൻ സ​ഹാ​യി​ച്ച ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ), ഇ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​ർ എ​ന്നി​വ​ർ​ക്കും ഐ.​സി.​ആ​ർ.​എ​ഫ്, ഇ​ന്ത്യ​ൻ ക്ല​ബ്, വേ​ൾ​ഡ് എ​ൻ.​ആ​ർ.​ഐ കൗ​ൺ​സി​ൽ, ബു​ദൈ​യ്യ ഗു​രു​ദ്വാ​ര, ഗു​ജ​റാ​ത്തി സ​മാ​ജ് തു​ട​ങ്ങി​യ വിവിധ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നു​ക​ൾക്കും അം​ബാ​സ​ഡ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ അ​പ്പോ​യി​ന്റ്മെ​ന്റു​ക​ൾ​ക്കു​ള്ള EoIBh CONNECT ആ​പ്പി​ൽ ​പാ​സ്​​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള ഐ.​വി.​എ​സി​നെ​യും ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യും ഉ​ട​ൻ​ത​ന്നെ ഈ ​സൗ​ക​ര്യം നി​ല​വി​ൽ വ​രുമെന്നും അം​ബാ​സ​ഡ​ർഅറിയിച്ചു. എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​ധ്യാ​പ​ക ദി​നം, ഹി​ന്ദി ദി​വ​സ് എ​ന്നി​വ​യെ​ക്കു൦ ബ​ഹ്റൈ​നി​ലേ​ക്ക് സ​ന്ദ​ർ​ശ​ക വി​സ​യി​ൽ എത്തുന്ന​വ​ർ പാ​ലി​ക്കേ​ണ്ട പു​തി​യ നി​ബ​ന്ധ​ന​ക​ളെ​ക്കു​റി​ച്ചും അം​ബാ​സ​ഡ​ർ വി​ശ​ദീ​ക​രി​ച്ചു.

Leave A Comment