ബഹ്റൈനിൽ ഫ്ലക്സിബിൾ വിസ നിർത്തലാക്കുന്നതായി ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടവകാശിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പ്രഖ്യാപനം.
കൂടാതെ തൊഴിൽ മേഖലയിൽ പ്രവാസികൾ അടക്കമുള്ള എല്ലാവരുടെയും രജിസ്ട്രേഷൻ നടത്തത്താനും തൊഴിൽ നിയമലംഘകരെ കണ്ടെത്തുന്നതിന് എൽ എം ആർ എ പരിശോധന ശക്തമാക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
കൂടാതെ തൊഴിലാളികളുടെ രജിസ്ട്രേഷൻ സുഗമമാക്കാൻ പുതിയ ലേബർ കേന്ദ്രങ്ങളും രജിസ്ട്രേഷൻ പോർട്ടലും സ്ഥാപിക്കുന്നതിനൊപ്പം തൊഴിലാളിയും തൊഴിൽ ഉടമയും തമ്മിലുള്ള തർക്കങ്ങളിൽ എൽ എം ആർ എ യുടെ ഇടപെടലും സാധ്യമാക്കും.മാത്രമല്ല ജോലി സ്ഥലങ്ങളിൽ തൊഴിലാളികളുടെ സുരക്ഷ വർധിപ്പിക്കാൻ പെർമിറ്റുകളെ തൊഴിലധിഷ്ഠിതവും തൊഴിൽപരവുമായ മാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കാൻ പുതിയ നടപടികൾ സ്വീകരിക്കും. കൂടാതെ തൊഴിലുടമകൾ, തൊഴിലാളികൾ, വ്യാപാരികൾ എന്നിവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഈ വിഭാഗങ്ങളെ ദോഷമായി ബാധിക്കും വിധത്തിൽ നിയമവിരുദ്ധമായി പ്രവർത്തികുന്ന തൊഴിലുടമകളെ കണ്ടെത്താൻ പരിശോധനകൾ ഊർജിതമാക്കുകയും ചെയ്യും.
എല്‍.എം.ആര്.എ സ്ഥാപിതമായതിന്റെ പത്താം വാര്‍ഷികവേളയിലാണ് ഫ്ളക്സിബിൾ വിസ മിഡിലീസ്റ്റിൽ ആദ്യമായി ബഹറിനിൽ നിലവിൽ വന്നത്.
തൊഴിലാളി തന്നെയാണ് ഇത്തരം ഫ്ളക്സിബിള്‍ വര്ക്പെര്മിറ്റിനായി അപേക്ഷിച്ചിരുന്നത്. ഫ്ളക്സിബിള്‍ വര്‍ക്പെര്‍മിറ്റ് ലഭ്യമായാൽ തൊഴിലാളിക്ക് ആരുടെ കീഴിലും ജോലിചെയ്യാം. പാര്‍ട്ട് ടൈം ആയോ, മുഴുവന്‍ സമയമോ ഒരു തൊഴിലുടമയുടെയോ ഒന്നിലധികം പേരുടെയോ കീഴില്‍ പ്രവര്‍ത്തിക്കാം തുടങ്ങിയ സേവനങ്ങൾ ആണ് ഫ്ലെക്സിബിൾ വർക്ക് പെർമിറ്റിലൂടെ ലഭ്യമായിരുന്നത്.
വിവിധ കാരണങ്ങളാല്‍ മതിയായ രേഖകളില്ലാതെ രാജ്യത്ത് തുടരേണ്ടിവന്നവര്‍ക്ക് നിയമവിധേയമായി രാജ്യത്ത് തുടരാനുള്ള സാഹചര്യമാണ് ഇതുവഴി ഉണ്ടായിരുന്നത്. 2016 സപ്തംബര്‍ വരെയുള്ള കാലത്ത് ജോലി നഷ്ടപ്പെടുകയോ വിസ പുതുക്കാതിരിക്കുകയോ ചെയ്തശേഷവും ബഹ്റൈനില്‍ തുടരുന്നവര്‍ക്കാണ് ഫ്ളക്സിബിള്‍ പെര്‍മിറ്റ് എടുക്കാനാൻ സാധിച്ചിരുന്നത്.