യു.പി.പി കോടിയേരി അനുശോചന യോഗം സംഘടിപ്പിച്ചു .

  • Home-FINAL
  • Business & Strategy
  • യു.പി.പി കോടിയേരി അനുശോചന യോഗം സംഘടിപ്പിച്ചു .

യു.പി.പി കോടിയേരി അനുശോചന യോഗം സംഘടിപ്പിച്ചു .


മുന്‍ ആഭ്യന്തരമന്ത്രിയും പൊതു സമ്മതനും കേരള രാഷ്ട്രീയത്തിലെ ശക്നും ജനകീയനുമായ നേതാവുമായ കോടിയേരി ബാലകൃഷ്ണന്‍റെ അകാലനിര്യാണത്തില്‍ യുണൈറ്റഡ് പാരന്‍റ് പാനല്‍ അനുശോചന യോഗം സംഘടിപ്പിച്ചു .

ഇന്ത്യന്‍ സ്കൂള്‍ മുന്‍ചെയര്‍മാന്‍ എബ്രഹാം ജോണ്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എഫ്.എം ഫൈസല്‍ അനുശോചന പ്രയേമം അവതരിപ്പിച്ചു.യു.പി.പി ,ഭാരവാഹികളായ അനില്‍.യുകെ, ബിജുജോര്‍ജ്ജ് ,ഹരീഷ്നായര്‍,ഡോ.സുരേഷ് സുബ്രമണ്യം, ദീപക് മേനോന്‍,അജിജോര്‍ജ്ജ്, കെ.സി.എ സെക്രട്ടറിയും കൊല്ലം അസോസിയേഷന്‍ ഭാരവാഹിയുമായ വിനു ക്രിസറ്റി, അന്‍വര്‍ , ശന്‍കരപിള്ള, മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് എബിതോമസ് , കായംകുളം അസോസിയേഷന്‍ ഭാരവാഹി തോമസ്ഫിലിപ്പ്, ഒ.ഐ.സി.സി പ്രതിനിധികളായ മോഹന്‍കുമാര്‍ നൂറനാട്, ഷാജി പൊഴിയൂര്‍, കോഴിക്കോട് അസോസിയേഷന്‍ പ്രസിഡണ്ട് ജോണി താമരശ്ശേരി, കോഴിക്കോട് അസോസിയേഷന്‍ രക്ഷാധികാരി വി.സി. ഗോപാലന്‍, സാമൂഹ്യപ്രവര്‍ത്തകനായ സി.രാജീവന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു .ജ്യോതിഷ് പണിക്കര്‍ സ്വാതവും ജോണ്‍തരകന്‍ നന്ദിയും പറഞ്ഞു.

Leave A Comment