നവംബർ 3, 4 തിയ്യതികളിൽ ബഹ്റിൻ പ്രതിഭ നടത്തുന്ന പാലം -The Bridge 2022 എന്ന കേരള അറബ് സാംസ്ക്കാരിക വിനിമയ പരിപാടിയുടെ ലോഗോ പ്രകാശനം ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി കൈമാറി പാലം – The Bridge ജനറൽ കൺവീനർ സുബൈർ കണ്ണൂർ പ്രകാശനം ചെയ്തു. ചടങ്ങിൽ പ്രതിഭ പ്രസിഡന്റ് അഡ്വ: ജോയ് വെട്ടിയാടൻ അദ്ധ്യക്ഷനായിരുന്നു. പാലം – The Bridge ധനകാര്യ കൺവീനർ മഹേഷ് യോഗി ദാസ് ,വളണ്ടിയർ ക്യാപ്റ്റൻ രാജേഷ് ആറ്റഡപ്പ , കലാ വിഭാഗം കൺവീനർ അനഘ, ജോയന്റ് സെക്രട്ടറി പ്രജിൽ മണിയൂർ, വൈസ് പ്രസിഡണ്ട് ഡോ: ശിവകീർത്തി രക്ഷാധികാരി സമിതി അംഗങ്ങൾ ഷെറീഫ് കോഴിക്കോട്, റാം ബിനു മണ്ണിൽ, ലിവിൻ കുമാർ , എൻ.കെ. വീരമണി എന്നിവരും ഇരുനൂറ്റി ഒന്ന് അംഗ സംഘടക സമിതി അംഗങ്ങളും സംബന്ധിച്ചു.
കലാകാരൻമാരായ കടുവ ഫെയിം അതുൽ നറുകര, പ്രസീത ചാലക്കുടി, സൂഫി സംഗീതജ്ഞർ സമീർ ബിൻസി എന്നിവരുടെ ടീം നവംബർ 3, 4 തിയ്യതികളിലായി സമാജത്തിൽ ഒരുക്കുന്ന വേദിയിൽ പങ്കെടുക്കുന്നു.. നവംബർ 3 വ്യാഴാഴ്ച വൈകുന്നേരം 8 മണി മുതൽ വെള്ളിയാഴ്ച രാത്രി 10 മണി വരെ നീണ്ടു നിൽക്കുന്ന തിറ, തെയ്യം, പടയണി, കോൽക്കളി, മുട്ടി പാട്ട്, തുടങ്ങി വിവിധങ്ങളായ കേരളീയ നാടൻ കലാരൂപങ്ങളും അറബിക് കലാപരിപാടികളും ചേർന്ന സാംസ്ക്കാരിക പരിപാടികൾ ആണ് അണിയറയിൽ ഒരുങ്ങുന്നത്. ബേക്കൽ കോട്ട, മിഠായി തെരുവ്, മട്ടാഞ്ചേരി ജൂത തെരുവ്, തിരുവനന്തപുരം പാളയത്തെ പള്ളി, അമ്പലം, മസ്ജിദ് ചേർന്ന മത മൈത്രി ഇടം, ബഹ്റൈൻ ട്വിൻ ടവർ, ബാബൽ ബഹ്റൈൻ എന്നീ കേരളത്തിന്റെയും ബഹ്റൈനിന്റെയും ചരിത്രമുറങ്ങുന്ന സ്ഥലങ്ങൾ പുനർ നിർമ്മിക്കാൻ ഉള്ള ശ്രമം നടത്തിവരികയാണെന്ന് സംഘാടകർ അറിയിച്ചു. ഫുഡ് സ്റ്റാളുകൾക്കൊപ്പം ചരിത്ര , ചിത്ര, കരകൗശല , പുസ്തക , ശാസ്ത്ര പ്രദർശന സ്റ്റാളുകളും , പാവകളി, മാജിക്, സൈക്കിൾ ബാലൻസ് എന്നീ കലാ പരിപാടികളും ഉണ്ടായിരിക്കും.പ്രതിഭയുടെ 26 യുനിറ്റുകൾ, അതിന്റെ 13 സബ് കമ്മിറ്റികൾ എന്നിവ ചേർന്ന ഘോഷയാത്രയും സമാജം, കെ.എ സി.എ ഹാൾ എന്നിവിടങ്ങളിൽ ഒരുക്കപ്പെടുന്നതായിരിക്കും, കേരളത്തിലെയും ബഹ്റൈനിലെയും മന്ത്രിമാർ , ഇന്ത്യൻ അംബാസഡർ , ബഹ്റൈൻ മണ്ഡലത്തിലെ സാംസ്ക്കാരിക ജനപ്രതിനിധികൾ എന്നിങ്ങനെയുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പാലം – The Bridge പരിപാടിയിൽ സംബന്ധിക്കുന്നതാണ്. പരിപാടി തികച്ചും സൗജന്യമായിരിക്കും എന്നും പ്രതിഭ ഭാരവാഹികളും സംഘാടക സമിതി ചെയർമാൻ പി.ശ്രീജിത് ജനറൽ കൺവീനർ സുബൈർ കണ്ണൂർ എന്നിവർ അറിയിച്ചു.