പ്രമുഖ ഗാന്ധിയൻ ഡോ. എൻ രാധാകൃഷ്ണൻ എസ് എൻ സി എസ് സന്ദർശിച്ചു.

  • Home-FINAL
  • Business & Strategy
  • പ്രമുഖ ഗാന്ധിയൻ ഡോ. എൻ രാധാകൃഷ്ണൻ എസ് എൻ സി എസ് സന്ദർശിച്ചു.

പ്രമുഖ ഗാന്ധിയൻ ഡോ. എൻ രാധാകൃഷ്ണൻ എസ് എൻ സി എസ് സന്ദർശിച്ചു.


മനാമ: പ്രമുഖ ഗാന്ധിയനും, ആറോളം പ്രധാനമന്ത്രിമാരുടെ സെക്രട്ടറിയും, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന്റെ ഉപദേഷ്ടാവും, ഗാന്ധി സ്മാരക നിധി ചെയർമാനുമായ ഡോ. എൻ രാധാകൃഷ്ണൻ എസ് എൻ സി എസ് സന്ദർശിച്ചു.

പ്രാർത്ഥന ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ അദ്ദേഹത്തെയും പത്നിയേയും ചെയർമാൻ ശ്രീ. സുനീഷ് സുശീലനും ആക്ടിങ് സെക്രട്ടറി ശ്രീ പ്രസാദ് വാസുവും ചേർന്ന് എസ് എൻ സി എസി ന്റെ ആദരവ് അറിയിച്ചു.
ശ്രീനാരായണഗുരുദേവന്റെ വചനങ്ങളെയും ഗുരുവിന്റെ സ്വാതന്ത്ര്യത്തിനെ കുറച്ചുള്ള ചിന്തയേയും നിലപാടുകളെക്കുറിച്ചും അദ്ദേഹം അംഗങ്ങളുമായി പങ്കുവെക്കുകയുണ്ടായി.

ചടങ്ങിൽ എസ് എൻ സി എസി ന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.

മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ബെഹറിന്റെ മാനവ മൈത്രി സംഗമത്തിൽ പങ്കെടുക്കുവാൻ ഹ്രസ്വ സന്ദർശനാർത്ഥമാണ് അദ്ദേഹവും പത്നിയും ബഹ്‌റൈനിൽ എത്തിച്ചേർന്നത്.

Leave A Comment