ഇ.ഡി കേസില്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ലഖ്നോ കോടതി തള്ളി;

  • Home-FINAL
  • Business & Strategy
  • ഇ.ഡി കേസില്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ലഖ്നോ കോടതി തള്ളി;

ഇ.ഡി കേസില്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ലഖ്നോ കോടതി തള്ളി;


ഖ്നോ: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ലഖ്നോ കോടതി തള്ളി. സിദ്ദീഖ് കാപ്പനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്.യു.എ.പി.എ കേസില്‍ കാപ്പന് സുപ്രീംകോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.ഉത്തര്‍പ്രദേശ് ജയിലില്‍ കഴിയുന്ന സിദ്ദീഖ് കാപ്പന് ഇ.ഡി കേസില്‍കൂടി ജാമ്യം ലഭിച്ചാലേ ജയില്‍ മോചിതനാകാന്‍ സാധിക്കുകയുള്ളൂ.ദലിത് ബാലിക കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഹാഥറസിലേക്കു പോകുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദീഖ് കാപ്പന്‍ അറസ്റ്റിലായത്. തുടര്‍ന്ന് കാപ്പനെയും കൂടെ അറസ്റ്റിലായ കാമ്ബസ് ഫ്രണ്ട് നേതാക്കളെയും യു.എ.പി.എ ചുമത്തി ജയിലിലടക്കുകയായിരുന്നു.രണ്ടു വര്‍ഷം ജയിലില്‍ കഴിഞ്ഞ കാപ്പന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കഴിഞ്ഞ മാസം ഉപാധികളോടെ ജാമ്യം നല്‍കിയെങ്കിലും ഇ.ഡി കേസ് കാരണം പുറത്തിറങ്ങാനായില്ല. ഇതേ കേസില്‍ ജാമ്യം ലഭിച്ച കാപ്പന്‍ യാത്രചെയ്ത വാഹനത്തിന്റെ ഡ്രൈവര്‍ക്കും ഇ.ഡി കേസുള്ളതിനാല്‍ ജയില്‍മോചനം സാധ്യമായിട്ടില്ല.

Leave A Comment