കേരളത്തിൽ പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി.

  • Home-FINAL
  • Business & Strategy
  • കേരളത്തിൽ പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി.

കേരളത്തിൽ പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി.


കേരളത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി എകീകരിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി.വിവിധ സമിതികളുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാരിന്റെ നടപടി. നിലവില്‍ പല സ്ഥാപനങ്ങളിലും വ്യത്യസ്‌ത പെന്‍ഷന്‍ പ്രായം ആയിരുന്നു. നിലവില്‍ വിരമിച്ചവര്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല. കെ എസ് ഇ ബി, കെ എസ് ആര്‍ ടി സി, വാട്ടര്‍ അതോറിറ്റി എന്നിവയ‌്ക്കും പുതിയ ഉത്തരവ് ബാധകമല്ല. ഇവിടങ്ങളിലെ പെന്‍ഷന്‍ പ്രായം പഠിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

Leave A Comment