ആരോഗ്യനില മോശമായി; ശരദ് പവാര്‍ ആശുപത്രിയില്‍..

  • Home-FINAL
  • Business & Strategy
  • ആരോഗ്യനില മോശമായി; ശരദ് പവാര്‍ ആശുപത്രിയില്‍..

ആരോഗ്യനില മോശമായി; ശരദ് പവാര്‍ ആശുപത്രിയില്‍..


മുംബൈ: ആരോഗ്യനില മോശമായ എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയിലാണ് ശരദ് പവാറിനെ പ്രവേശിപ്പിച്ചത്.ബുധനാഴ്ചയോടെ ആശുപത്രി വിടാനാകുമെന്ന് എന്‍.സി.പി അധികൃതര്‍ പറഞ്ഞു. ആശുപത്രി വിട്ട ശേഷം ശരദ് പവാര്‍ നവംബര്‍ നാല്, അഞ്ച് തീയതികളില്‍ ഷിര്‍ദിയില്‍ നടക്കുന്ന പാര്‍ട്ടി ക്യാമ്ബുകളില്‍ പങ്കെടുക്കുമെന്നും എന്‍.സി.പി വ്യക്തമാക്കി. ഇക്കഴിഞ്ഞ ഏപ്രില്‍ 11നും ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Leave A Comment