ബഹ്‌റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി യുവാവ് മരിച്ചു.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി യുവാവ് മരിച്ചു.

ബഹ്‌റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി യുവാവ് മരിച്ചു.


10 വർഷത്തോളമായി ബഹ്റൈൻ പ്രവാസിയായി തുടരുന്ന എറണാകുളം പറവൂർ ഏഴിക്കര അറുതിങ്കൽ വീട്ടിൽ ജയകൃഷ്ണൻ ഷാജി (34) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഈസ ടൗണിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

യൂണിലിവർ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന ജയകൃഷ്ണൻ അടുത്തയാഴ്ച നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ സുമി,ഏകമകൻ ദേവ് ഇരുവരും നാട്ടിലാണ്. പിതാവ്: ഷാജി. മാതാവ്: പ്രിയ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്

Leave A Comment