ലോകത്തെ ആദ്യ നേസല്‍ വാക്‌സിനുമായി ഇന്ത്യ.ഈ മാസം 26ന് പുറത്തിറക്കും.

  • Home-FINAL
  • Business & Strategy
  • ലോകത്തെ ആദ്യ നേസല്‍ വാക്‌സിനുമായി ഇന്ത്യ.ഈ മാസം 26ന് പുറത്തിറക്കും.

ലോകത്തെ ആദ്യ നേസല്‍ വാക്‌സിനുമായി ഇന്ത്യ.ഈ മാസം 26ന് പുറത്തിറക്കും.


ന്യൂഡൽഹി: ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച ലോകത്തെ ആദ്യത്തെ കൊവിഡ് നേസല്‍ വാക്‌സിന്‍ ഈ മാസം 26 ന് റിപ്പബ്ലിക് ദിനത്തില്‍ പുറത്തിറക്കും. വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക് സ്ഥാപകനും ചെയര്‍മാനുമായ കൃഷ്ണ എല്ലയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് ക്ലിനിക്കല്‍ ട്രയലുകളിലും വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ടതായി ഭാരത് ബയോടെക് പറഞ്ഞു. ലോകത്ത് ആദ്യമായാണ് മൂക്കിലൂടെ ഒഴിക്കുന്ന നേസല്‍ വാക്‌സിന്‍ നിര്‍മിക്കുന്നത്. iNCOVACC എന്നാണ് നേസല്‍ വാക്‌സിന് നല്‍കിയിരിക്കുന്ന പേര്.

രാജ്യങ്ങള്‍ക്ക് താങ്ങാവുന്ന തരത്തില്‍ ചിലവ് കുറഞ്ഞ രീതിയിലാണ് നേസല്‍ വാക്‌സിന്‍ ഡെലിവറി സംവിധാനം തയ്യാറാക്കിയിട്ടുള്ളത്. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ നേസല്‍ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് കഴിഞ്ഞ സെപ്റ്റംബറിലാണ് അനുമതി നല്‍കിയത്. മുതിര്‍ന്നവര്‍ക്ക് കൊവിഡിനെതിരെ പ്രതിരോധ കുത്തിവയ്പ്പിന് ഡ്രഗ്സ് കണ്‍ട്രോളര്‍ അതോറിറ്റിയുടെ അംഗീകാരം ലഭിച്ച ആദ്യത്തെ ഇന്‍ട്രാനാസല്‍ വാക്‌സിനാണിതെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു .
2021 ജനുവരിയിലാണ് ഇന്ത്യയില്‍ രാജ്യവ്യാപകമായി കൊവിഡ് വാക്‌സിനേഷന്‍ തുടങ്ങിയത്. ഇതിനോടകം 2,20,24,21,113 ഡോസ് വാക്സിനുകളാണ് വിതരണം ചെയ്തത്. ഇതില്‍ 2,07,067 വാക്സിനുകള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave A Comment