പ്രതിപക്ഷത്തിന്റെ ജോലി ഗവര്‍ണര്‍ ഏറ്റെടുക്കേണ്ടതില്ല; വി.ഡി സതീശന്‍

  • Home-FINAL
  • Business & Strategy
  • പ്രതിപക്ഷത്തിന്റെ ജോലി ഗവര്‍ണര്‍ ഏറ്റെടുക്കേണ്ടതില്ല; വി.ഡി സതീശന്‍

പ്രതിപക്ഷത്തിന്റെ ജോലി ഗവര്‍ണര്‍ ഏറ്റെടുക്കേണ്ടതില്ല; വി.ഡി സതീശന്‍


പ്രതിപക്ഷത്തിന്റെ ജോലി ഞങ്ങള്‍ ചെയ്‌തോളാം. അത് ഗവര്‍ണര്‍ ഏറ്റെടുക്കേണ്ടതില്ല.
സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഒത്തുകളിയെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗവര്‍ണറെ കൊണ്ട് നയപ്രഖ്യാപനം വായിപ്പിക്കില്ലെന്ന് വരെ പറഞ്ഞ സര്‍ക്കാരാണ് ഗവര്‍ണറുമായി ധാരണയിലെത്തിയത്. ഇവര്‍ തമ്മില്‍ നല്ല ഇടപെടലുകളും ധാരണകളുമുണ്ട്. ഗവര്‍ണറോട് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഞങ്ങളാരും പറഞ്ഞിട്ടില്ല.നിയമനിര്‍മാണം ഉള്‍പ്പെടെ സര്‍ക്കാര്‍ ചെയ്യുന്ന തെറ്റായ കാര്യങ്ങളെയാണ് ഞങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഗവര്‍ണറുടെയോ സര്‍ക്കാരിന്റെ പക്ഷം ഞങ്ങള്‍ പിടിക്കില്ല. ഇരുവരും ഒത്തുകളിക്കുകയാണെന്നാണ് അന്നും ഇന്നും ഞങ്ങള്‍ പറയുന്നത്. നയപ്രഖ്യാപനം കഴിഞ്ഞതോടെ അത് ജനങ്ങള്‍ക്കും മനസിലായി’. വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കാന്‍ താന്‍ പ്രതിപക്ഷ നേതാവല്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. വിമര്‍ശിച്ചത് ഭരണഘടന വിരുദ്ധമായ കാര്യങ്ങളെ മാത്രമാണ്. പല മേഖലകളിലും സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

Leave A Comment