ബഹ്റൈൻ: ഈസ്റ്റ് സിത്ര ടൗണിലെ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് ബഹ്‌റൈൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ്. സിത്ര ടൗണിലെ ആദ്യഘട്ട നവീകരണ പ്രവർത്തനങ്ങളുടെ പുരോഗതിയും പൊതുമരാമത്ത് മന്ത്രി പരിശോധിച്ചു. ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിന് സഹായകമാകുന്ന അടിസ്ഥാന സൗകര്യങ്ങൾ ഇത്തരത്തിൽ നവീകരിക്കുന്നതിലൂടെ, വികസനത്തിനൊപ്പം സഞ്ചരിക്കുന്നുതിനുള്ള വകുപ്പിന്റെ പ്രത്യേക താല്പര്യവും അദ്ദേഹം സന്ദർശന വേളയിൽ എടുത്ത് പറഞ്ഞു.