വോയ്‌സ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറ൦ ക്രിസ്തുമസ് ,ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • വോയ്‌സ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറ൦ ക്രിസ്തുമസ് ,ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു.

വോയ്‌സ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറ൦ ക്രിസ്തുമസ് ,ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു.


ബഹ്‌റൈനിലെ തിരുവനന്തപുരം ജില്ല പ്രവാസി കൂട്ടായ്മയായ വോയ്‌സ് ഓഫ് ട്രിവാൻഡ്രം (വി.ഒ.റ്റി )ന്റെ ക്രിസ്തുമസ്, ന്യൂ ഇയർ പ്രോഗ്രാമായ റെവ്യുസ് 2022-2023 സഗായയിലെ ബി എം സി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു.ജനറൽ സെക്രട്ടറി ശരത്ത് എഡ് വിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫൗണ്ടർ മെമ്പർ ഷംനാദ് സ്വാഗതം പറഞ്ഞു.ഇന്ത്യൻ ക്ലബ് പ്രസിഡന്റ്‌ കെ.എം ചെറിയാൻ മുഖ്യാതിഥിയായി , ബി എം സി ചെയർമാനും സിനിമാ നിർമ്മാതാവുമായ ഫ്രാൻസിസ് കൈതാരത്ത്, ബഹ്‌റൈൻ കിംസ് ഹോസ്പിറ്റൽ സി ഒ.ഒ താരിഖ് ഇല്യാസ് നജീബ് എന്നിവർ ചടങ്ങിൽ വിശിഷ്ട അതിഥികളായി. വി ഒ റ്റി പ്രസിഡന്റ്‌ പ്രമോദ് മോഹൻ, സാൂഹിക പ്രവർത്തകരായ അൻവർ നിലമ്പൂർ, സുരേഷ് പുത്തൻ വേലിയിൽ , സൽമാനുൽ ഫാരിസ്‌ എന്നിവർ ആശംസകളർപ്പിച്ചു.

സാന്താ ക്ലോസും കുട്ടികളും മുതിർന്നവരും ചേർന്നുള്ള കരോൾ സംഘത്തിന്റെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ വരവേറ്റു… തുടർന്ന് നടന്ന കുരുന്നുകളുടെ സ്വാഗത നൃത്തം പുതുമകൊണ്ടും ചടുലമായ ചുവടുവയ്പ്പുകൾ കൊണ്ടും വീശിഷ്ട വ്യക്തികളുടെ പ്രശംസയ്ക്ക് പാത്രമായി.


പ്രോഗ്രാമിന് മാറ്റു കൂട്ടാൻ നർമ ബഹ്‌റൈൻ അണി യൊച്ചൊരുക്കിയ വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി. ഒപ്പംവി.ഒ.റ്റി- യുടെ കലാകാരന്മാരുടെയും കലാകാരികളുടെയും നൃത്ത നൃത്യങ്ങളും സംഗീത പരിപാടികളും നിറഞ്ഞ സദസ്സിന് മിഴിവേകി.പ്രോഗ്രാമിന് നൈനാ മുഹമ്മദ്‌ ഷാഫിയും, വി ഒ റ്റി അംഗങ്ങളും, ലേഡീസ് വിങ്ങും നേതൃത്വം നൽകി.പ്രശോഭ് എസ് വി ,രാഗി വിഷ്ണു അവതാരകർ ആയിരുന്നു.
പ്രോഗ്രാം കൺവീനർ വിഷ്ണു മോഹൻ നന്ദിയും പറഞ്ഞു.

Leave A Comment