50,000 വർഷങ്ങൾക്ക് ശേഷം ബഹ്‌റൈന്റെ ആകാശത്ത് പച്ച വാല്‍നക്ഷ്‌ത്രം എത്തുന്നു.

  • Home-FINAL
  • Business & Strategy
  • 50,000 വർഷങ്ങൾക്ക് ശേഷം ബഹ്‌റൈന്റെ ആകാശത്ത് പച്ച വാല്‍നക്ഷ്‌ത്രം എത്തുന്നു.

50,000 വർഷങ്ങൾക്ക് ശേഷം ബഹ്‌റൈന്റെ ആകാശത്ത് പച്ച വാല്‍നക്ഷ്‌ത്രം എത്തുന്നു.


50,000 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബുധനാഴ്ച രാത്രി ബഹ്‌റൈനിന്റെ ആകാശത്തേക്ക് ZTF എന്ന വാൽ നക്ഷത്രം തിരിച്ചുവരുന്നു. ഇത് C/2022 E3 (ZTF)’ എന്ന ഔദ്യോഗിക നാമത്തിൽ ആണ് അറിയപ്പെടുന്നത്. ‘ഗ്രീൻ കോമറ്റ് എന്നും ഇതിനെ വിളിക്കാറുണ്ട്.ബഹ്റൈനിൽ ബുധനാഴ്ച രാത്രി 9 മണിക്ക് തൊട്ട് മുമ്പ് ദൂരദർശിനിയിലൂടെ ഈ നക്ഷത്രം നിരീക്ഷിക്കാനാകും എന്ന് ബഹ്‌റൈൻ ജ്യോതിശാസ്ത്രജ്ഞൻ അലി അൽ ഹജാരി പറഞ്ഞു.
ശിലായുഗത്തിലും അവസാന ഹിമയുഗത്തിലും ആണ് ഇത് ഭൂമിക്ക് മുകളിലൂടെ കടന്നുപോയത് എന്നും അദ്ദേഹം അറിയിച്ചു.C/2022 E3 യെ സവിശേഷമാക്കുന്നത് അതിന്റെ പച്ച നിറമാണ്. സൂര്യനോടുള്ള സാമീപ്യം മൂലമാണ് പച്ച നിറം ലഭിച്ചത് എന്നും അലി അൽ ഹജാരി വ്യക്തമാക്കി, ബുധനാഴ്‌ച രാത്രി 8.57 ന്, സെക്കൻഡിൽ 39.1 കിലോമീറ്റർ വേഗതയിലും ഏകദേശം 42 ദശലക്ഷം കിലോമീറ്റർ അകലെയും ആണ് ഇത് ദൃശ്യമാവുക.ബഹ്റൈനിൽ ഇത് ദൃശ്യമാക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങൾക്കും നേതൃത്വം നൽകുമെന്നും അൽ ഹജാരി പറഞ്ഞു

Leave A Comment