സര്‍വകലാശാലകളില്‍ യോഗ അഭ്യസിപ്പിക്കാന്‍ സൗദി അറേബ്യ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. സൗദി യോഗ കമ്മിറ്റി പ്രസിഡന്റ് നൗഫ് അല്‍-മറാവിയെ ഉദ്ധരിച്ച് വിവിധ വാർത്താ ഏജൻസികളും ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും മാനസ്സിക, ശാരീരിക ആരോഗ്യം സംരക്ഷിക്കാനായാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സൗദി യോഗ കമ്മിറ്റിയുമായി സൗദിയിലെ ചില പ്രധാന സര്‍വകലാശകള്‍ കരാറില്‍ എത്തിയെന്ന് നൗഫ് അല്‍- മറാവി വ്യക്തമാക്കി.
യോഗയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കൂടുതല്‍ അവസരം നല്‍കും. ശാരീരികയും മാനസ്സികവുമായി യോഗ അനവധി ഗുണങ്ങള്‍ നല്‍കുന്നുണ്ട്. വിഷന്‍ 2030 സാധ്യമാക്കുന്നതിന് കായിക മേഖലയില്‍ മിച്ച നേട്ടങ്ങള്‍ കരസ്ഥമാക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് സര്‍വകലാശാലകളില്‍ യോഗ അഭ്യസിക്കാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നും മറാവി പറഞ്ഞു. സാമൂഹിക-സാമ്പത്തിക മേഖലയില്‍ വന്‍ മാറ്റം ലക്ഷ്യമിട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ 2016ല്‍ പ്രഖ്യാപിച്ച പദ്ധതിയാണ് വിഷന്‍ 2030.