ചിന്നക്കനാലിൽ അക്രമം വിതച്ചതിനെ തുടർന്ന് പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പന്റെ ജീവിതം ബിഗ് സ്ക്രീനിലാണ്. അരിക്കൊമ്പൻ എന്ന പേരിലാണ് ചിത്രം എത്തുന്നത്. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യാഹിയ ആണ്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും പുറത്തിറക്കി.
അപ്പോ നമ്മുക്ക് ഒരു ഒന്നൊന്നര ചോദ്യം ഉണ്ടെന്ന് പറഞ്ഞേക്ക്. നീതിയാണ് ഭൂമിയിലെ ഏറ്റവും ശക്തി. എന്ന അടിക്കുറിപ്പിലാണ് പോസ്റ്റർ പുറത്തിറക്കിയത്. ഒരുപിടിയാനയേയും കുട്ടിയാനയേയുമാണ് പോസ്റ്ററിൽ കാണുന്നത്. സുഹൈൽ എം കോയയാണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്. അരിക്കൊമ്പന്റെ ജീവിത യാഥാർഥ്യങ്ങളിലേക്ക് വഴിതുറക്കുന്നതായിരിക്കും ചിത്രം എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
എൻ. എം. ബാദുഷ, ഷിനോയ് മാത്യു, രാജൻ ചിറയിൽ,മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ ജെ പി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ താര നിർണ്ണയം പുരോഗമിച്ചു വരികയാണ്. അരിക്കൊമ്പന്റെ പിന്നിലെ അണിയറപ്രവർത്തകർ ഷാരോൺ ശ്രീനിവാസ്, പ്രിയദർശിനി,അമൽ മനോജ്, പ്രകാശ് അലക്സ് , വിമൽ നാസർ, നിഹാൽ സാദിഖ്, അനീസ് നാടോടി, നരസിംഹ സ്വാമി, വിജിത്, ആസിഫ് കുറ്റിപ്പുറം, അബു വളയംകുളം, മാഗ്ഗുഫിൻ എന്നിവരാണ്. പി ആർ ഓ പ്രതീഷ് ശേഖർ.