പ്രശസ്ത് ആക്ടിങ്ങ് ട്രെയ്നർ സജീവ് നമ്പിയാത്ത് നയിക്കുന്ന ബി എം സി ഫിലിം സൊസൈറ്റിയുടെ ആക്ടിങ് വർക്ഷോപ്പിന് തുടക്കമായി

  • Home-FINAL
  • Business & Strategy
  • പ്രശസ്ത് ആക്ടിങ്ങ് ട്രെയ്നർ സജീവ് നമ്പിയാത്ത് നയിക്കുന്ന ബി എം സി ഫിലിം സൊസൈറ്റിയുടെ ആക്ടിങ് വർക്ഷോപ്പിന് തുടക്കമായി

പ്രശസ്ത് ആക്ടിങ്ങ് ട്രെയ്നർ സജീവ് നമ്പിയാത്ത് നയിക്കുന്ന ബി എം സി ഫിലിം സൊസൈറ്റിയുടെ ആക്ടിങ് വർക്ഷോപ്പിന് തുടക്കമായി


മുൻ വർഷം ഒരുക്കിയ ആക്ടിങ്ങ് വർക്ഷോപ്പിന്റെ ഗംഭീര വിജയത്തിന് ശേഷമാണ് ഇത് രണ്ടാം തവണ ബഹ്‌റൈൻ മീഡിയാ സിറ്റിയുടെ കീഴിലുള്ള ബി എം സി ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ സെഗായയിലെ ബി എം സി ഹാളിൽ മെയ്‌ 5 മുതൽ മെയ്‌ 12 വരെ 5ദിവസവും ,3 ദിവസവു൦ എന്ന രീതിയിൽ രണ്ട് ആക്ടിങ്ങ് ക്യാമ്പുകൾ ഒരുക്കിയിരിക്കുന്നത്.രണ്ടാമത്തെ ദിവസത്തിൽ എത്തി നിൽക്കുമ്പോൾ ആക്ടിങ്ങ് ക്യാമ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്ന് സിനിമ മേഖലയിൽ നിരവധി താരങ്ങളെ വാർത്തെടുത്ത പ്രശസ്ത് ആക്ടിങ്ങ് ട്രെയ്നർ സജീവ് നമ്പിയാത്ത് പറഞ്ഞു.ആക്ടിങ്ങ് വർക്ക് ഷോപ്പിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കു൦ 66372663, 38096865 , 37735579 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

Leave A Comment