മനാമ: കൊല്ലം ഓച്ചിറ സ്വദേശി അബ്ദുൽ റഹീമിന്റെ കാലിന്റെ ഓപ്പറേഷൻ വേണ്ടി ഉള്ള ചികിത്സാ സഹായം വോയിസ് ഓഫ് ബഹറിൻ കൈമാറി.കൂടാതെ കുറച്ചു കാലത്തേക്ക് നടക്കുന്നന് കൂടി ബുദ്ധിമുട്ട് ഉണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് വോയിസ് ഓഫ് ബഹ്റൈൻ കുടുബാഗംങ്ങൾ ഒരു മൊബിലിറ്റി വാക്കർ കൂടി അദ്ദേഹത്തിന് നൽകി.തുടർന്നും ദുരിതം അനുഭവിക്കുന്ന ഇത്തരം അർഹരായവരുടെ കണ്ണീരൊപ്പാനും നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ തുടരുമെന്നും അംഗങ്ങൾ അറിയിച്ചു