മലയാളം മിഷൻ ബഹ്റൈൻ “കുട്ടിക്കൂട്ടം” ജൂൺ 5ന് ബഹ്റൈൻ കേരളീയ സമാജത്തിൽ.

  • Home-FINAL
  • Business & Strategy
  • മലയാളം മിഷൻ ബഹ്റൈൻ “കുട്ടിക്കൂട്ടം” ജൂൺ 5ന് ബഹ്റൈൻ കേരളീയ സമാജത്തിൽ.

മലയാളം മിഷൻ ബഹ്റൈൻ “കുട്ടിക്കൂട്ടം” ജൂൺ 5ന് ബഹ്റൈൻ കേരളീയ സമാജത്തിൽ.


മനാമ: മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിലെ പഠിതാക്കളുടെ സർഗാത്മക വേദിയായ അക്ഷരമുറ്റത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മാതൃഭാഷാ പഠിതാക്കളുടെ സംഗമമായ “കുട്ടിക്കൂട്ടം” നാളെ വൈകുന്നേരം 7 30 മുതൽ 9 മണി വരെ ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും.
മലയാളം മിഷൻ രജിസ്ട്രാറും, അധ്യാപകനും, കവിയുമായ വിനോദ് വൈശാഖി, മലയാളം മിഷൻ്റെ ഓദ്യോഗിക ഭാഷാധ്യാപകനായ സതീഷ് കുമാർ എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുത്ത് കുട്ടികളുമായി സംവദിക്കും.

മാതൃഭാഷ പഠിതാക്കളുടെ ഭാഷാ സാഹിത്യ അഭിരുചികൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനുമുള്ള സ്ഥിരം വേദിയായ അക്ഷരമുറ്റത്തിന്റെ ഈ അധ്യയന വർഷത്തിലെ ആദ്യ പരിപാടിയാണ് നാളെ നടക്കുന്ന കുട്ടിക്കൂട്ടം. മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിലെ എട്ട് പാഠശാലകളിൽ എന്നുള്ള കുട്ടികളും അധ്യാപകരും ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

Leave A Comment