“അനക്ക് എന്തിന്റെ കേടാ”സിനിമയുടെ റീലീസ് ദിനം ബഹ്‌റൈനിൽ ആഘോഷിച്ചു.

  • Home-FINAL
  • Business & Strategy
  • “അനക്ക് എന്തിന്റെ കേടാ”സിനിമയുടെ റീലീസ് ദിനം ബഹ്‌റൈനിൽ ആഘോഷിച്ചു.

“അനക്ക് എന്തിന്റെ കേടാ”സിനിമയുടെ റീലീസ് ദിനം ബഹ്‌റൈനിൽ ആഘോഷിച്ചു.


മനാമ:ബഹ്‌റൈൻ മീഡിയ സിറ്റിക്ക് കീഴുള്ള ബിഎംസി പ്രൊഡക്ഷന്റെ ബാനറിൽ പ്രമുഖ സാമൂഹിക പ്രവർത്തകനും ,ലോകകേരള സഭാഅംഗവുമായ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച “അനക്ക് എന്തിന്റെ കേടാ” എന്ന സിനിമയുടെ റിലീസ് ദിനം ബഹ്‌റൈനിൽ ആഘോഷിച്ചു. ബിഎംസി ഹാളിൽ നടന്ന പരിപാടിൽ ഫ്രാൻസിസ് കൈതാരത്തിന്റെ സുഹൃത്തുക്കൾ,ബി എംസി കുടുബാഗങ്ങൾ , സിനിമയിലെ അഭിനയാതാക്കൾ കുടുംബാഗ്ഗങ്ങൾ, എന്നിവർക്കൊപ്പം ബഹ്‌റൈൻ പ്രവാസി സമൂഹത്തിൽ നിന്നുള്ള നിരവധി ആളുകളു൦ ഒത്തുകൂടി ഒരുക്കിയ ആഘോഷം കലാസാംസ്കാരിക പ്രേമികൾക്കും വേറിട്ട അനുഭവമായി മാറി.

കേരളത്തിലെ അറുപത്തി രണ്ടോളം തിയേറ്ററുകളിൽ ആഗസ്റ്റ് 4 വെള്ളിയാഴ്ചയാണ് “അനക്ക് എന്തിന്റെ കേടാ” എന്ന സിനിമ പ്രദർശനത്തിനെത്തിയത്.
ബഹ്‌റൈനിൽ നേരത്തെ മാധ്യമരംഗത്ത് പ്രവർത്തിച്ച ഷമീർ ഭരതന്നൂർ സംവിധായകനായ ഈ സിനിമയിൽ സ്നേഹ അജിത്, ജയാ മേനോൻ, പ്രകാശ് വടകര,തുടങ്ങിയവരും ഡോക്ടർ പി. വി. ചെറിയാൻ, അജിസർവ്വാൻ,അൻവർ നിലമ്പൂർ, പ്രീതി പ്രവീൺ,പ്രവീൺ നമ്പ്യാർ,ഇഷിക പ്രദീപ്, ശിവകുമാർ കൊല്ലറോത്ത്, ഷാഹുൽഹമീദ്, ശിഹാൻ അഹമ്മദ്, തുടങ്ങിയ പുതുമുഖങ്ങളും ഉൾപ്പെടുന്ന പന്ത്രണ്ടോളം കലാകാരന്മാരാണ് അഭിനതാക്കളായത്.ചടങ്ങിൽ അഭിനതാക്കൾ ഷുട്ടിങ്ങ് അനുഭവങ്ങളും പങ്കുവെച്ചു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ ഫസലുൽ ഹഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മോനി ഓടിക്കണ്ടത്തിൽ നന്ദി രേഖപ്പെടുത്തി

നിർമ്മാതാവ് ഫ്രാൻസീസ് കൈതാരത്ത്, സംവിധായകൻ ഷമീർ ഭരതന്നൂർ, നായകൻ അഖിൽ പ്രഭാകർ എന്നിവർ കേരളത്തിൽ നിന്നും ഓൺലൈനിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു് സംസാരിച്ചു. ദാദായാബായി ഗ്രുപ്പ് സി.ഇ.ഒ അജിത്ത് കുമാർ, ഐ.എൽ.എ പ്രസിഡന്റ് ശാരദ അജിത്ത്, മുതിർന്ന മാധ്യമ പ്രവർത്തകനായ സോമൻ ബേബി, കൂടാതെ കെ. ടി. സലീം, ഗഫൂർ കൈപ്പമംഗലം,സാമ്രാജ് തിരുനന്ദപുരം,സൽമാനുൽ ഫാരിസ്,അൻവർ ശൂരനാട്,അബ്ദുൾ സലാ൦,മിനിമാത്യു, ഇവി രാജീവ് ,ഹരീഷ്‌നായർ,തുടങ്ങിയ ബഹ്റൈനിലെ പ്രമുഖരായ സാമൂഹിക സാസ്കാരിക പ്രവർത്തകർ ചടങ്ങിന് ആശംസകൾ നേർന്നു.ചടങ്ങിൽ ഐമാക് കൊച്ചിൻ കലാഭവനിലെ കൊറിയോഗ്രാഫർമാരായ പ്രശാന്ത് മാസ്റ്റർ,ഷിബുമാസ്റ്റർ എന്നിവർ സിനിമയിലെ മാനാഞ്ചിറ മൈതാനത്ത് എന്ന് തുടങ്ങുന്ന ഗാനത്തിന് റീൽസൊരുക്കി കാണികളുടെ മനം കവർന്നു

കെ. ടി. സലീം, മോനി ഒടികണ്ടത്തിൽ, സൽമാൻ ഫാരിസ്, എ. പി.അബ്ദുൾ സലാം, ഫൈസൽ പട്ടാൻഡി, മനോജ് വടകര, ബിഎംസി മീഡിയ ഹെഡും 24 ന്യൂസ് റിപ്പോർട്ടറുമായ പ്രവീൺ കൃഷ്ണ, ബിഎംസി എക്സിക്യുട്ടിവ് അസി.ജെമി ജോൺ എന്നിവരാണ് ചടങ്ങിന് നേതൃത്വം നൽകിയത്.രാജേഷ് പെരുങ്കുഴി അവതാരകനായി.

Leave A Comment