പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ നിയമ, മെഡിക്കൽ അവബോധ പരിപാടി സംഘടിപ്പിക്കുന്നു.  

  • Home-FINAL
  • Business & Strategy
  • പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ നിയമ, മെഡിക്കൽ അവബോധ പരിപാടി സംഘടിപ്പിക്കുന്നു.  

പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ നിയമ, മെഡിക്കൽ അവബോധ പരിപാടി സംഘടിപ്പിക്കുന്നു.  


മനാമ: പ്രവാസി ലീഗൽ സെല്ലിന്റെ (പി‌എൽ‌സി) കീഴിൽ ‘കണക്റ്റിംഗ് പീപ്പിൾ’ പ്രോഗ്രാം സംഘടിപ്പിക്കുന്നു. നിയമപരവും വൈദ്യശാസ്ത്രപരവുമായ വശങ്ങളെക്കുറിച്ചും നമ്മുടെ ദൈനംദിന ജീവിതത്തിൽ അവയുടെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തികൾക്കിടയിൽ അവബോധം വളർത്തുകയാണ് ഈ പരിപാടിയിയിലൂടെ ലക്ഷ്യമിടുന്നത്.

ഓഗസ്റ്റ് 12 ശനിയാഴ്ച വൈകുന്നേരം 7.30 ന് ഉമ്മുൽ ഹസ്സമിലെ കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.ഈ പരിപാടിയിൽ അഭിഭാഷകരെയും കമ്മ്യൂണിറ്റി നേതാക്കളെയും ഉൾപ്പെടുത്തി സുരക്ഷിതമായ കുടിയേറ്റത്തെക്കുറിച്ചുള്ള ആകർഷകമായ ടോക്ക് ഷോയും സംഘടിപ്പിക്കുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന വ്യക്തികൾക്ക് അവരുടെ സുരക്ഷയും ക്ഷേമവും നിയമ പരിരക്ഷയും ഉറപ്പാക്കിക്കൊണ്ടുള്ള വിലപ്പെട്ട ഉൾക്കാഴ്ചകളും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നു. കൂടാതെ, ഏറ്റവും മികച്ച ശൈലിയിൽ നമ്മുടെ ജീവിതത്തെ എങ്ങിനെ വാർത്തെടുക്കാം എന്നതിനെ ക്കുറിച്ചുള്ള സംഭാഷണവും പരിപാടിയിൽ ഉണ്ടാവും. ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് ഒരാളുടെ ജീവിതത്തിൽ ചിലത്തുന്ന സ്വാധീനത്തെക്കുറിച്ചും വിദഗ്ധ ഡോക്ടർ ചർച്ച ചെയ്യും. ആരോഗ്യകരവും സന്തോഷകരവുമായ ജീവിതം എങ്ങനെ നയിക്കാം എന്നതിനെക്കുറിച്ചുള്ള വിലപ്പെട്ട അറിവുകൾ ഇതിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുന്നു.നിയമപരവും മെഡിക്കൽ അവബോധവും തമ്മിലുള്ള വിടവ് നികത്താൻ ഈ പരിപാടി ഉപകാരപ്രതമായിരിക്കും. കൂടുതൽ അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കാനും നിയമാനുസൃതവുമായ ജീവിതം നയിക്കാനും ‘കണക്റ്റിംഗ് പീപ്പിളി’ലൂടെ സാധിക്കും എന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് സുപ്രീം കോർട്ട് ഓൺ റെക്കോർഡ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു.

പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ നടത്തുന്ന ഈ പ്രോഗ്രാമിലേക്ക് എല്ലാ വ്യക്തികളെയും ഓഗസ്റ്റ് 12, ശനിയാഴ്ച, വൈകുന്നേരം 7:30 ന് കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിലേക്ക് ക്ഷണിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: 39461746 / 33052258 / 33052485

Leave A Comment