തൊഴിലാളികൾക്ക് ആശ്വാസമായ പ്രവർത്തനങ്ങൾ ഒരുക്കി കാരുണ്യ വെൽഫെയർ ഫോറം ബഹ്‌റൈൻ ചാപ്റ്റർ.

  • Home-FINAL
  • Business & Strategy
  • തൊഴിലാളികൾക്ക് ആശ്വാസമായ പ്രവർത്തനങ്ങൾ ഒരുക്കി കാരുണ്യ വെൽഫെയർ ഫോറം ബഹ്‌റൈൻ ചാപ്റ്റർ.

തൊഴിലാളികൾക്ക് ആശ്വാസമായ പ്രവർത്തനങ്ങൾ ഒരുക്കി കാരുണ്യ വെൽഫെയർ ഫോറം ബഹ്‌റൈൻ ചാപ്റ്റർ.


ബഹ്‌റൈൻ: മാതൃകാപരമായ പ്രവർത്തനങ്ങളാണ് രൂപം കൊണ്ട് വളരെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ കാരുണ്യ വെൽഫെയർ ഫോറം ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടന്ന് വരുന്നത്.വേനൽക്കാലത്തെ കൊടും ചൂടിൽ ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ പുറം തൊഴിലിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് ഏറെ ആശ്വാസമാകുകയാണ് “ഹങ്കർ ഫ്രീ എക്സ്പാട്രിയേറ്റ്സ്” എന്ന ആശയത്തിൽ ഊന്നിയുള്ള ഇവരുടെ പ്രവർത്തങ്ങൾ. ഒരുകൂട്ടം ഉദാര മനസ്കരായ ആളുകൾ തങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് കൊണ്ടാണ് ഇത്തരം സത്പ്രവർത്തനങ്ങൾ നടത്തി വരുന്നത്

ഇക്കഴിഞ്ഞ ദിവസം ട്യൂബ്‌ളിയിലെ വർക്ക് സൈറ്റിൽ ഒരുക്കിയ പരിപാടിൽ നിരവധി തൊഴിലാളികൾക്ക് ഭക്ഷണ പദാർത്ഥങ്ങളും, പഴവർഗ്ഗങ്ങളും ,ശീതള പാനീയങ്ങളും ഉൾപ്പെടെയുള്ളവ കാരുണ്യ വെൽഫെയർ ഫോറം ബഹ്‌റൈൻ ചാപ്റ്റർ കുടുംബാഗംങ്ങൾ വിതരണം ചെയ്തു. കാരുണ്യ വെൽഫെയർ ഫോറം ബഹ്‌റൈൻ ചാപ്റ്റർ രക്ഷാധികാരി ഫ്രാൻസിസ് കൈതാരത്ത് തുടക്കമിട്ട പരിപാടിക്ക് പ്രസിഡ​ന്റ് മോനി ഒടിക്കണ്ടത്തിൽ, സെക്രട്ടറി സജി ജേക്കബ്, ജോ.സെക്രട്ടറി ഷഹീ൦ അലി, ജോ.ട്രഷറർ നോബിൻ നസാർ എന്നിവരാണ് നേതൃത്വം നൽകിയത്.

 

Leave A Comment