പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. സെപ്തംബര്‍ 5ന് തെരഞ്ഞെടുപ്പ് നടക്കും. 8നാണ് വോട്ടെണ്ണല്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വിജ്ഞാപനം പുറത്തിറക്കി. മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു.ഓഗസ്റ്റ് 17നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സൂക്ഷ്മ പരിശോധന 18ന് നടക്കും. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.കോണ്‍ഗ്രസില്‍ നിന്ന് ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. മറിച്ചൊരു സാധ്യത നിലവിലില്ല. അതേസമയം സിപിഐഎമ്മില്‍ നിന്ന് ആര് സ്ഥാനാര്‍ത്ഥിയാകുമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ജെയ്ക് സി തോമസ് തന്നെ സ്ഥാനാര്‍ത്ഥിയാകണോ മറ്റ് മുഖങ്ങളെ മത്സര രംഗത്തേക്ക് ഇറക്കുമോ എന്ന കാര്യവും പരിഗണനയിലുണ്ട്.
കോണ്‍ഗ്രസില്‍ നിന്ന് ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. മറിച്ചൊരു സാധ്യത നിലവിലില്ല. അതേസമയം സിപിഐഎമ്മില്‍ നിന്ന് ആര് സ്ഥാനാര്‍ത്ഥിയാകുമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ജെയ്ക് സി തോമസ് തന്നെ സ്ഥാനാര്‍ത്ഥിയാകണോ മറ്റ് മുഖങ്ങളെ മത്സര രംഗത്തേക്ക് ഇറക്കുമോ എന്ന കാര്യവും പരിഗണനയിലുണ്ട്. ജില്ലാ ഘടകം ജെയ്ക് മത്സരിക്കുന്നതിനോട് വിമുഖത കാണിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാന കമ്മിറ്റി മുന്നോട്ടുവയ്ക്കുന്നത് ജെയ്കിന്റെ പേരാണ്. റെജി സക്കറിയ, സുഭാഷ് പി വര്‍ഗീസ് എന്നിവരുടെ പേരാണ് ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്ന പേര്.
തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയായിരുന്നു പുതുപ്പള്ളിയില്‍ മൂന്ന് മുന്നണികളും. താഴേക്കിടയില്‍ മുന്നണികള്‍ സജീവ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തിരുന്നു. ഇന്നലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് യുഡിഎഫിന്റെ നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ കോട്ടയത്തെത്തിയിരുന്നു. മുതിര്‍ന്ന നേതാക്കളെ തന്നെയാണ് പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടത്തിനായി മണ്ഡലത്തില്‍ ഇറക്കിയിരിക്കുന്നത്.