ബഹ്‌റൈൻ പ്രതിഭ വേനൽ തുമ്പികൾ -2023 ക്യാമ്പ് സമാപിച്ചു.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ പ്രതിഭ വേനൽ തുമ്പികൾ -2023 ക്യാമ്പ് സമാപിച്ചു.

ബഹ്‌റൈൻ പ്രതിഭ വേനൽ തുമ്പികൾ -2023 ക്യാമ്പ് സമാപിച്ചു.


മനാമ : കഴിഞ്ഞ ഒരു മാസക്കാലമായി ലോറൽസ് ഗ്ലോബൽ എജുക്കേഷൻ ഹാളിൽ ബഹ്റൈൻ പ്രതിഭ ബാല വേദിയുടെ ആഭിമുഖ്യത്തിൽ ഒരു മാസക്കാലമായി നടന്നു വന്ന കുട്ടികൾക്കായുള്ള അവധിക്കാല ക്യാമ്പ്, വേനൽതുമ്പികൾ – 2023 ന് വിവിധയിനം കലാപരിപാടികളോടെ കെ.സി.എ ഹാളിൽ ചേർന്ന സമാപന സമ്മേളനത്തോടെ തിരശ്ശീല വീണു.വേനൽ തുമ്പി കൂട്ടുകാരുടെ ഘോഷയാത്രയോടെ ആരംഭിച്ച സമാപന സമ്മേളനത്തിന്റെ ഉത്ഘാടനം ഡെയ്ലി ട്രിബ്യൂൺ മാനേജിങ് ഡയറക്ടർ പി ഉണ്ണികൃഷ്ണൻ നിർവഹിച്ചു.പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ്‌ പതേരി സ്വാഗതവും പ്രതിഭ പ്രസിഡണ്ട്‌ അഡ്വക്കേറ്റ് ജോയ് വെട്ടിയാടൻ അധ്യക്ഷതയും വഹിച്ചു.

വേനൽ തുമ്പി – 2023 ക്യാമ്പ് ഡയറക്ടർ മുസമ്മിൽ കുന്നുമ്മൽ,പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്‌, രക്ഷാധികാരി സമിതി അംഗം എൻ. കെ വീരമണി, സംഘാടക സമിതി കൺവീനർ ബിനു കരുണാകരൻ, ജോ. കൺവീനർ ഷീജ വീരമണി എന്നിവർ സംസാരിച്ചു. ക്യാമ്പിലെ പരിശീലനത്തിൽ നിന്നും സിദ്ധിച്ച ചോദ്യങ്ങൾ ചോദിച്ചും ,ചിരിപ്പിച്ചും. കരയിപ്പിച്ചുമുള്ള നാടകങ്ങൾ., നൃത്തശില്പങ്ങൾ, നൃത്യം, ആംഗ്യപ്പാട്ട്, എന്നിവ നുറ്റിമുപ്പത് വേനൽ തുമ്പികൾ ചേർന്ന് മൂന്ന് മണിക്കൂർ നീണ്ടു നിന്ന പരിപാടികളായി അവതരിപ്പിച്ചു. തുമ്പികൾക്കൊപ്പം അവരെ പരിശീലിപ്പിച്ച ടീച്ചർമാരും കലാപ്രകടനവുമായി ചേർന്നതോടെ തിങ്ങി നിറഞ്ഞ ഹാളിന് അത് നയനാനന്ദകരമായ കാഴ്ചയായി തീർന്നു.ജോ. കൺവീനർ രാജേഷ് ആറ്റാച്ചേരി വേനൽ തുമ്പി 2023 – സീസൺ-2 വിനോട് സഹകരിച മുഴുവൻ പേർക്കും നന്ദി പ്രകാശിപ്പിച്ചു.

Leave A Comment