മനാമ: ഡിസംബർ 15 ന് നടക്കുന്ന പ്രതിഭയുടെ ഇരുപത്തി ഒമ്പതാം കേന്ദ്രസമ്മേളനത്തിന്റെ മുന്നോടിയായി 2023 ഒക്ടോബർ 20 ന് സ: ബബീഷ് നഗറിൽ വെച്ച് നടക്കുന്ന പ്രതിഭ റിഫ മേഖല സമ്മേളനം വിജയിപ്പിക്കാൻ വേണ്ടി സ്വാഗത സംഘം നിലവിൽ വന്നു.റിഫ തറവാട്ടിൽ നടന്ന സ്വാഗത സംഘ രൂപീകരണ യോഗത്തിൽ മേഖല സെക്രട്ടറി മഹേഷ് കെ വി സ്വാഗതം പറഞ്ഞു.മേഖല പ്രസിഡണ്ട് ഷിബു ചെറുതുരുത്തി അധ്യക്ഷനായിരുന്നു.പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി യോഗം ഉദ്ഘാടനം ചെയ്തു.ചന്ദ്രൻ പിണറായി ചെയർമാനും ഷിജു പിണറായി ജനറൽ കൺവീനറും സുരേന്ദ്രൻ വി.കെ ജോ.കൺവീനറുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
അനുബന്ധ പരിപാടികളുടെ കൺവീനർ റീഗ പ്രദീപാണ്.ജോ :കൺവീനർ ബാബു വി ടിയും ആയിരിക്കും.സമ്മേളന പോസ്റ്റർ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി രക്ഷാധികാരി സമിതി അംഗം ഷീബ രാജീവനും ഷിജു പിണറായിക്കും കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു.സമ്മേളനത്തോടനുബന്ധിച്ച് ഒക്ടോബർ 12 ന് -തൊഴിലും സമ്പാദ്യവും” എന്ന സെമിനാർ ബഹ്റൈനിലെ വിവിധ സാമുഹ്യ സാംസ്ക്കാരിക പ്രവർത്തകരെ അണി നിരത്തി വിപുലമായ രീതിയിൽ നടക്കുന്നതായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.