ബഹ്‌റൈൻ ഉൾപ്പെടെ 6 ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍ നടപ്പിലാക്കും

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ ഉൾപ്പെടെ 6 ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍ നടപ്പിലാക്കും

ബഹ്‌റൈൻ ഉൾപ്പെടെ 6 ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍ നടപ്പിലാക്കും


മനാമ: ആറു ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍ നടപ്പിലാക്കാന്‍ തീരുമാനം. അബൂദാബിയില്‍ നടന്ന ഫ്യൂച്ചര്‍ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകള്‍ക്ക് ആറ് ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാനുള്ള അവസരം ഉടനുണ്ടാകുമെന്ന് യുഎഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അറിയിച്ചു.
ടൂറിസം മേഖലയില്‍ സൗദി അറേബ്യക്കുണ്ടായ കുതിപ്പ് ഉച്ചകോടിയില്‍ ചര്‍ച്ചയായി.

നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ ടൂറിസ്റ്റ് വിസ പ്രകാരം ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും സ്വതന്ത്രമായി ജിസിസി രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താമെന്നും ഇത് സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിക്ക് പുറമെ യുഎഇ, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് ഈ വിസയുടെ പരിധിയില്‍ വരിക. വിസ നിലവില്‍ വരുന്നതോടെ ട്രാന്‍സിറ്റ് വിസ ആവശ്യമുണ്ടാകില്ല.

Leave A Comment