ബി എം ബി എഫ് ഹെൽപ്പ് ആൻഡ് ഡ്രിങ്ക് സമാപനസമ്മേളനം സെപ്റ്റംബർ 29 ന്

  • Home-FINAL
  • Business & Strategy
  • ബി എം ബി എഫ് ഹെൽപ്പ് ആൻഡ് ഡ്രിങ്ക് സമാപനസമ്മേളനം സെപ്റ്റംബർ 29 ന്

ബി എം ബി എഫ് ഹെൽപ്പ് ആൻഡ് ഡ്രിങ്ക് സമാപനസമ്മേളനം സെപ്റ്റംബർ 29 ന്


മനാമ:കഴിഞ്ഞ ഒമ്പത് വർഷകാലമായി ബഹ്റൈനിലെ നിരവധി തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് ആശ്വാസമായ പ്രവർത്തനങ്ങൾ ഒരുക്കി സജീവ സാന്നിധ്യമായി തുടരുന്ന മലയാളി ബിസിനസ് ഫോറ൦ നടത്തി വരുന്ന ”ബി.എം.ബി.എഫ് ഹെൽപ്പ് ആൻഡ് ഡ്രിങ്ക് 2023” ന്റെ സമാപന സമ്മേളനം സെപ്റ്റംബർ 29ന് വെള്ളിയാഴ്ച ആയിരത്തോളം തൊഴിലാളികൾ ജോലി ചെയ്യുന്ന തൂബ്ലി സിബാർക്കോ തൊഴിലിടങ്ങളിലാണ് ഒരുക്കിയിരിക്കുന്നത്.ബി എം ബി എഫ് ഹെൽപ് ആൻഡ് ഡ്രിങ്ക് അതിൻ്റെ ഒമ്പതാം വർഷമായ 2023-ൽ 77 ദിവസങ്ങൾ പൂർത്തീകരിക്കുന്നതോടു കൂടിയാണ് വെള്ളിയാഴ്ചയോടെ സമാപനം കുറിക്കുന്നത് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സമാപന സമ്മേളനത്തിന് വലിയ തോതിലുള്ള ജനകീയ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത് എന്ന് ബി എം ബി എഫ് ഭാരവാഹികൾ അറിയിച്ചു.

ബഹ്‌റൈൻ പാർലമെന്റ് രണ്ടാം ഉപാധ്യക്ഷൻ അഹമ്മദ് അബ്ദുൽ വാഹിദ് ഖറാത്ത സമാപനസമ്മേളനത്തിന്റെ ഉൽഘാടനം നിർവഹിക്കും. ചടങ്ങിൽ ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറിയുടെ അദ്ധ്യക്ഷതയിൽ ഭക്ഷണ പാനീയങ്ങൾ വിതരണം ചെയ്യും. വൺ ബഹ്റൈൻ മേധാവി ആന്റണി പൗലോസിന്റെ നേതൃത്വത്തിൽ സമാപനച്ചടങ്ങിൽ വിവിധ രാജ്യങ്ങളിലെ സേവന കൂട്ടായ്മകളും അണി നിരക്കും.

ബഹ്റൈനിലെ തൊഴിലാളികൾക്ക് ആശ്വാസമായി ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം നടപ്പിൽ വരുത്തിയ പദ്ധതികൾ പലതും വിവിധ മന്ത്രാലയങ്ങളും സ്വദേശികളും വിദേശികളുമായി ഒട്ടേറെപ്പേരുടെ
പ്രശംസ ഇതിനോടകം പിടിച്ചുപറ്റിയിട്ടുണ്ട്.ബി എം സി എഫിന്റെ സന്നദ്ധസേവനപ്രവർത്തനങ്ങൾ മാതൃകയാക്കി വിവിധ സംഘടനകളും സ്ഥാപനങ്ങളും ഇത്തരം ആശയം നടപ്പിലാക്കിയിട്ടുണ്ട്.

ചടങ്ങിൽ വിവിധ സഹായങ്ങൾ നൽകിയ സ്ഥാപനങ്ങളും സ്വദേശി-വിദേശി സംഘടനകളും ഭാരവാഹികളും സേവന പ്രവർത്തനങ്ങൾക്ക് പരിപൂർണ്ണ പിന്തുണ നല്കിവരുന്ന ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഭാരവാഹികൾ ,വളണ്ടിയർമാർ എന്നിവരും പരിപാടിയിൽ പങ്കെടുക്കുമെന്ന് ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.

Leave A Comment