മനാമ:അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് സമാധാനപൂർണമായ അന്തരീക്ഷം തിരികെയെത്തിക്കുന്നതിന് അടിയന്തര ഇടപെടൽ ആവശ്യമാണെന്നും ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഗസ്സയിലെ സംഭവവികാസങ്ങൾ ബഹ്റൈൻ വിലയിരുത്തി സമാധാന ശ്രമങ്ങൾ ഉണ്ടാകണമെന്നും ബഹ്റൈൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.സമാധാനം പുനഃസ്ഥാപിക്കുന്നതിന് എല്ലാവരും സംയമനത്തിലേക്കും സമവായത്തിലേക്കും എത്തണം. അക്രമങ്ങൾ തുടരുന്നത് സമാധാനശ്രമങ്ങളെ ബഹുദൂരം അകറ്റി മേഖല അശാന്തമാകുമെന്നും നൂറിലധികംപേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഫലസ്തീൻ ഇസ്രായേൽ ആക്രമണങ്ങളിൽ ബഹ്റൈൻ ഉത്കണ്ഠയും രേഖപ്പെടുത്തി.