വേള്‍ഡ് മലയാളി കൗണ്‍സില്‍ പുതിയ വനിതാവിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു

  • Home-FINAL
  • Business & Strategy
  • വേള്‍ഡ് മലയാളി കൗണ്‍സില്‍ പുതിയ വനിതാവിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു

വേള്‍ഡ് മലയാളി കൗണ്‍സില്‍ പുതിയ വനിതാവിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു


വേള്‍ഡ് മലയാളികൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് 2023_25 കാലയളവിലേക്കുള്ള പുതിയ വനിതാവിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു.വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡണ്ട് ജ്യോതിഷ് പണിക്കറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ എഫ്.എം.ഫൈസല്‍ സ്വാഗതവും സെക്രട്ടറി മോനി ഒടികണ്ടത്തില്‍ നന്ദിയും പറഞ്ഞു.പുതിയ വനിതാവിഭാഗം വിഭാഗം ഭാരവാഹികളായി സോണിയ വിനു (പ്രസിഡണ്ട്), ലിബി ജെയ്സണ്‍ വൈസ് പ്രസിഡണ്ട്) ദീപ ദിലീഫ് (സെക്രട്ടറി), സുജ മോനി (ട്രഷറര്‍), സുനി ഫിലിപ്പ് ( ചാരിറ്റി വിഭാഗം ചെയര്‍ പേഴ്സണ്‍) ഷൈമ ലിതീഷ് പണിക്കര്‍, ദീപ അജേഷ് എന്നിവര്‍ എന്‍റര്‍ ടൈന്‍മെന്‍റ് സെക്രട്ടറിമാരുമായാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.

വേള്‍ഡ് മലയാളികൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് ഭാരവാഹികളായ കാത്തു സച്ചിന്‍ ദേവ്, ലീബ രാജേഷ്, സന്ധ്യ രാജേഷ്, ഷൈജു കന്‍പ്രത്ത്, ഡോക്ടര്‍ രൂപ്ചന്ദ്, ഡോക്ടര്‍ സിതാര ശ്രീധര്‍, റുമൈസ അബ്ബാസ് , എന്നിവര്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട വനിതാവിഭാഗം ഭാരവാഹികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

Leave A Comment