മനാമ: ജി.സി.സി രാജ്യങ്ങളിലും ഏറെ ശ്രദ്ധ നേടിയ പതിമൂന്ന് വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ബിസിനസ് ഗ്രൂപ്പിന്റെ ബഹ്റൈനിലെ ആദ്യത്തെ സംരംഭമായ ഫാമിലി ഡിസ്കൗണ്ട് സെന്ററിന്റെ ഉത്ഘാടനം ഇന്ന് (നവംബർ 3 വെള്ളിയാഴ്ച) വൈകിട്ട് 4 മണിക്ക് നടക്കും. മനാമ ബസ് സ്റ്റേഷന് സമീപമാണ് പുതിയ ഷോപ്പിംഗ് സെന്റർ ആരംഭിക്കുന്നത്. ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളും സവിശേഷമായ ഷോപ്പിംഗ് അനുഭവവുമാണ് ഫാമിലി ഡിസ്കൗണ്ട് സെന്റർ വാഗ്ദാനം ചെയ്യുന്നത്.100 ഫിൽസ് മുതൽ 2 ദിനാർ വരെ വിലയുള്ള ഉൽപ്പന്നങ്ങളാണ് ഇവിടെ ലഭ്യമാകുക.ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും പ്രമോഷനുകളുമുണ്ടാകും.
ദൈനംദിന ഗാർഹിക അവശ്യവസ്തുക്കൾ മുതൽ എല്ലാ പ്രായക്കാർക്കുമുള്ള ട്രെൻഡി വസ്ത്ര ഓപ്ഷനുകൾ വരെ ഇവിടെ ലഭ്യമാണ്. കളിപ്പാട്ടങ്ങളുടെ അസാധാരണ ശ്രേണിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിപുലമായ സ്റ്റേഷനറി സപ്ലൈകളും സജ്ജീകരിച്ചിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ മാനേജിങ് ഡയറക്ടർ മുസ്തഫ പടിയിൽ, ഡയറക്ടർമാരായ ഡോ. അബ്ദുൽ സമദ്, നജീബ്, അഷ്റഫ് മായഞ്ചേരി എന്നിവർ പങ്കെടുത്തു.