പത്മശ്രീ ഡോ ലീലാ ഓംചേരി അന്തരിച്ചു

പത്മശ്രീ ഡോ ലീലാ ഓംചേരി അന്തരിച്ചു


സംഗീതജ്ഞയും അധ്യാപികയും എഴുത്തുകാരിയുമായ പത്മശ്രീ ഡോ. ലീലാ ഓംചേരി (95) അന്തരിച്ചു. കര്‍ണാടകസംഗീതം, ഹിന്ദുസ്ഥാനി സംഗീതം എന്നിവയില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. ലീലാ ഓംചേരി ഡല്‍ഹി സര്‍വ്വകലാശാലയില്‍ അധ്യാപികയായിരുന്നു.

ക്ലാസിക്കല്‍ കലാരൂപങ്ങളെക്കുറിച്ചുള്ള അനേകം ഗവേഷണ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പ്രശസ്ത സാഹിത്യകാരന്‍ ഓംചേരി എന്‍ എന്‍ പിള്ളയുടെ ജീവിത പങ്കാളിയായിരുന്നു.

സോപാന സംഗീതം, സ്ത്രീനൃത്തൃത്തിന്റെ പൂര്‍വ പശ്ചാത്തലം എന്നിവയില്‍ പഠനം നടത്തി കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1990ല്‍ കേരളസംഗീതനാടക അക്കാദമി ഫെലോഷിപ്പ് ലഭിച്ചു.

 

 

Leave A Comment