സി.എച്ച്:സര്‍വ്വ മേഖലകളിലും കേരളത്തിലെ ന്യൂനപക്ഷ സമൂഹത്തെ മുന്നോട്ട് നയിച്ച നേതാവ്: പി.കെ നവാസ്

  • Home-FINAL
  • GCC
  • Bahrain
  • സി.എച്ച്:സര്‍വ്വ മേഖലകളിലും കേരളത്തിലെ ന്യൂനപക്ഷ സമൂഹത്തെ മുന്നോട്ട് നയിച്ച നേതാവ്: പി.കെ നവാസ്

സി.എച്ച്:സര്‍വ്വ മേഖലകളിലും കേരളത്തിലെ ന്യൂനപക്ഷ സമൂഹത്തെ മുന്നോട്ട് നയിച്ച നേതാവ്: പി.കെ നവാസ്


വിഷനറി ലീഡര്‍ഷിപ്പ് അവാര്‍ഡ് പി.കെ നവാസിന് സമ്മാനിച്ചു

മുന്‍ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ സി.എച്ച് മുഹമ്മദ് കോയ കേരളത്തിലെ ന്യൂനപക്ഷ സമൂഹത്തെ വിദ്യാഭ്യാസപരമായും സാമൂഹികപരമായും മുന്നോട്ട് നയിച്ച നേതാവാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. കെഎംസിസി ബഹ്റൈന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് മുഹമ്മദ് കോയ അനുസ്മരണ സമ്മേളനത്തില്‍ മൂന്നാമത് സി.എച്ച് സ്മാരക വിഷനറി ലീഡര്‍ഷിപ്പ് അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനാമ ഹൈദരലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം ഹസന്‍ ഈദ് ബുഖാമസ് ഉദ്ഘാടനം ചെയ്തു. കെഎംസിസി ബഹ്റൈന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാജഹാന്‍ പരപ്പന്‍പൊയില്‍ അദ്ധ്യക്ഷത വഹിച്ചു.

സി. എച്ച്. മുഹമ്മദ് കോയ സാഹിബ് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന നാമമാണ്. വിദ്യാഭ്യാസ മേഖലയിലും സാമൂഹ്യ മേഖലയിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ പ്രശംസനീയമാണ്. വിദ്യാഭ്യാസ മന്ത്രിയായിരിക്കെ പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സംരംഭങ്ങളും ആരംഭിച്ചു. കേരളത്തിലെ അംഗീകരിച്ച കോളജുകളെ സര്‍ക്കാര്‍ സഹായത്തോടെ മെച്ചപ്പെടുത്തിയതും അദ്ദേഹത്തിന്റെ കാലത്താണ്. സി.എച്ച് മുഹമ്മദ് കോയ ഒരു രാഷ്ട്രീയ നേതാവിനേക്കാളധികം കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ കര്‍മ്മയോജകനായിരുന്നു. അദ്ദേഹത്തിന്റെ ദൂരദര്‍ശിത്വം, സാമൂഹിക പ്രതിബദ്ധത, വിദ്യാഭാസരംഗത്തുള്ള ജാഗ്രത എന്നീ ഗുണങ്ങള്‍ അദ്ദേഹത്തെ ചരിത്രത്തില്‍ ചേര്‍ക്കുന്നു. ഇളയ തലമുറയ്ക്കുള്ള പ്രചോദനമായി അദ്ദേഹം ഇന്നും നിലനില്‍ക്കുന്നതായി പി.കെ നവാസ് കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ കലാലയങ്ങളിലും സര്‍വ്വകലാശാലകളിലും എം.എസ്.എഫ് വലിയ വിജയങ്ങള്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നേടികൊണ്ടിരിക്കുകയാണ്. സര്‍വ്വകലാശാലകളിലെ സെനറ്റ് തെരഞ്ഞെടുപ്പുകളിലും എം.എസ്.എഫ് വലിയ മുന്നേറ്റമാണ് നടത്തികൊണ്ടിരിക്കുന്നത്. സി.എച്ച് മുഹമ്മദ് കോയ സാഹിബ് കേരളത്തിന് സമ്മാനിച്ച കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഇന്ന് യൂണിയന്‍ ഭരണ നേതൃത്വം നല്‍കുന്നത് എം.എസ്.എഫ് മുന്നണിയാണ്. വിദ്യാര്‍ത്ഥി സമൂഹത്തിനിടയില്‍ എം എസ് എഫിന് ഏറെ സ്വാധീനം ലഭിക്കുന്ന തരത്തില്‍ സംഘടനയുടെ നയങ്ങളും നിലപാടുകളും ദീര്‍ഘവീക്ഷണത്തോടെ രൂപപ്പെടുത്തുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിക്കുന്നതിനാലാണ് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെ വിഷനറി ലീഡര്‍ഷിപ്പ് അവാര്‍ഡ് ജേതാവായി തെരഞ്ഞെടുക്കപ്പെട്ടത്.

സി.എച്ച് മുഹമ്മദ് കോഴ സാഹിബ് അനുസ്മരണ സമ്മേളന പ്രചരണാര്‍ത്ഥം വിവിധ രൂപത്തിലുള്ള കലാമത്സരങ്ങളാണ് ‘എന്റെ സി.എച്ച്’ എന്ന പ്രമേയത്തില്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചത്. ക്വിസ് മത്സരം, പ്രബന്ധ രചന,പത്ര റിപ്പോര്‍ട്ടിംങ് , പദസമ്പത്ത്, പ്രസംഗ മത്സരം, രാഷ്ട്രീയ ഗാന ആലാപന മത്സരം, സംഘഗാനം തുടങ്ങിയ കലാമത്സരങ്ങളിലാണ് ജില്ലയില്‍ നിന്നുള്ള ഒന്‍പതോളം ടീമുകള്‍ മത്സരിച്ചത് . മത്സരത്തിലെ ഓവറോള്‍ ചാമ്പ്യന്‍മാരായ കുറ്റ്യാടി മണ്ഡലം കമ്മിറ്റിയെയും റണ്ണറപ്പായ വടകര മണ്ഡലം കമ്മിറ്റിയെയും അനുസ്മരണ സമ്മേളനത്തില്‍ ഉപഹാരം നല്‍കി ആദരിച്ചു.

എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ നജാഫ് മുഖ്യപ്രഭാഷണം നടത്തി. കെഎംസിസി ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര, വേള്‍ഡ് കെഎംസിസി സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍ അസ്ഹര്‍ പെരുമുക്ക്, ബഹ്റൈന്‍ കെഎംസിസി പ്രസിഡന്റ് ഇന്‍ ചാര്‍ജ് റഫീഖ് തോട്ടക്കര, ചന്ദ്രിക മുന്‍ പത്രാധിപര്‍ ടി.പി ചെറൂപ്പ, ഒഐസിസി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. കോഴിക്കോട് ജില്ലാ കെഎംസിസി ട്രഷറര്‍ സുബൈര്‍ പുളിയാവ് ഓര്‍ഗനൈസിംങ് സെക്രട്ടറി നസീം പേരാമ്പ്ര ഭാരവാഹികളായ റസാഖ് ആയഞ്ചേരി അശ്‌റഫ് തോടന്നൂര്‍ മുഹമ്മദ് ഷാഫി വേളം ഹമീദ് അയനിക്കാട് മുഹമ്മദ് സിനാന്‍ റഷീദ് വാല്യക്കോട് കുഞ്ഞബ്ദുള്ള മാസ്റ്റര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി കെഎംസിസി ബഹ്റൈന്‍ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ ഇസ്ഹാഖ് സ്വാഗതവും സെക്രട്ടറി മുനീര്‍ ഒഞ്ചിയം നന്ദിയും പറഞ്ഞു.

Leave A Comment