സൗജന്യ യാത്ര, 1000 രൂപയുടെ സ്ത്രീ സുരക്ഷാ പെൻഷൻ: സ്ത്രീകൾക്ക് അനുകൂല്യങ്ങളുമായി എൽ ഡി എഫ് പ്രകടനപത്രിക

  • Home-FINAL
  • Kerala
  • സൗജന്യ യാത്ര, 1000 രൂപയുടെ സ്ത്രീ സുരക്ഷാ പെൻഷൻ: സ്ത്രീകൾക്ക് അനുകൂല്യങ്ങളുമായി എൽ ഡി എഫ് പ്രകടനപത്രിക

സൗജന്യ യാത്ര, 1000 രൂപയുടെ സ്ത്രീ സുരക്ഷാ പെൻഷൻ: സ്ത്രീകൾക്ക് അനുകൂല്യങ്ങളുമായി എൽ ഡി എഫ് പ്രകടനപത്രിക


തിരുവനന്തപുരം: എൽ ഡി എഫിന്റെ പ്രകടനപത്രികയിലും സ്ത്രീകൾക്ക് വാഗ്ദാനങ്ങളുടെ കുത്തൊഴുക്ക് . കെഎസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, റേഷൻ കാർഡ് അടിസ്ഥാനത്തിലല്ലാതെ എല്ലാ സ്ത്രീകൾക്കും 1,000 രൂപയുടെ സ്ത്രീ സുരക്ഷാ പെൻഷൻ എന്നിവയായിരിക്കും പ്രകടനപത്രികയിലെ ഹൈലൈറ്റുകൾ എന്നാണ് സൂചന.നിലവിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, മ​റ്റുവരുമാനമാർഗമില്ലാത്ത സ്ത്രീകൾക്കാണ് 1,000 രൂപ നൽകി വരുന്നത്.സാമൂഹികക്ഷേമ പെൻഷൻ 3500രൂപയായി ഉയർത്തുന്നതടക്കമുള്ള വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ടാവും.

ഇന്നുതന്നെ പ്രകടനപത്രിക പുറത്തിറക്കിയേക്കും. മുൻ മന്ത്രി തോമസ് ഐസക് ചെയർമാനായ കമ്മി​റ്റിയാണ് പ്രകടനപത്രികയ്ക്ക് അന്തിമരൂപം നൽകിയത്. മാത്യൂ ടി തോമസ്, പ്രകാശ് ബാബു, വർഗീസ്‌ജോർജ് എന്നിവരാണ് സബ്കമ്മി​റ്റിയിലുള്ളത്. ഇവർ തയ്യാറാക്കിയ പ്രകടനപത്രികയുടെ കരടിന് മുഖ്യമന്ത്രി അംഗീകാരം നൽകുകയായിരുന്നു.

Leave A Comment