ശ്രീ​ന​ന്ദ​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്ന് പൂ​ർ​ത്തി​യാ​ക്കണം; പ്ര​ത്യേ​ക കേ​സാ​യി പ​രി​ഗ​ണി​ക്കാൻ നി​ർ​ദേ​ശം

  • Home-FINAL
  • Business & Strategy
  • ശ്രീ​ന​ന്ദ​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്ന് പൂ​ർ​ത്തി​യാ​ക്കണം; പ്ര​ത്യേ​ക കേ​സാ​യി പ​രി​ഗ​ണി​ക്കാൻ നി​ർ​ദേ​ശം

ശ്രീ​ന​ന്ദ​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്ന് പൂ​ർ​ത്തി​യാ​ക്കണം; പ്ര​ത്യേ​ക കേ​സാ​യി പ​രി​ഗ​ണി​ക്കാൻ നി​ർ​ദേ​ശം


ചി​ക്ക​മ​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ചി​ക്ക​മം​ഗ​ലൂ​രി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നി​ടെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി പെ​ൺ​കു​ട്ടി ശ്രീ​ന​ന്ദ​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്ന് പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശം. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന്‍റെ സ​മ​യം ക​ഴി​ഞ്ഞാ​ലും പ്ര​ത്യേ​ക കേ​സാ​യി പ​രി​ഗ​ണി​ക്കാ​നാ​ണ് ചി​ക്ക​മ​ഗ​ളൂ​രു ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​. പോ​സ്റ്റ്‍​മോ​ർ​ട്ടം പൂ​ർ​ത്തി​യാ​യാ​ൽ മൃ​ത​ദേ​ഹം രാ​ത്രി​യോ​ടെ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് കു​ടും​ബം അ​റി​യി​ച്ചു. ചി​ക്ക​മ​ഗ​ളൂ​രു ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് ശ്രീ​ന​ന്ദ​യു​ടെ പോ​സ്റ്റ്‍​മോ​ർ​ട്ടം ന​ട​ത്തു​ക. കു​ടും​ബ​ത്തി​ന്‍റെ ഒ​രു ആ​രോ​പ​ണ​വും ത​ള്ളി​ക്ക​ള​യി​ല്ലെ​ന്നും എ​ല്ലാ സാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ക്കു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് സോ​കോ ടീ​മി​ന്‍റെ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. ശ്രീ​ന​ന്ദ​യു​ടെ അ​ച്ഛ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന.

Leave A Comment