‘മൂന്നു പേരും മിടുക്കുള്ളവർ, തിരഞ്ഞെടുക്കുന്നത്‌ ഒരാളെ’: മുഖ്യമന്ത്രിപദം, വാദം കേട്ട് ഖർഗെയും രാഹുലും

  • Home-FINAL
  • Human Resorce
  • ‘മൂന്നു പേരും മിടുക്കുള്ളവർ, തിരഞ്ഞെടുക്കുന്നത്‌ ഒരാളെ’: മുഖ്യമന്ത്രിപദം, വാദം കേട്ട് ഖർഗെയും രാഹുലും

‘മൂന്നു പേരും മിടുക്കുള്ളവർ, തിരഞ്ഞെടുക്കുന്നത്‌ ഒരാളെ’: മുഖ്യമന്ത്രിപദം, വാദം കേട്ട് ഖർഗെയും രാഹുലും


ന്യൂഡൽഹി: പത്തു വർഷത്തെ ഇടവേളയ്ക്കുശേഷം കോൺഗ്രസിനും ഖർഗെയുടെ വസതിയിൽ ആദ്യം നടന്നത് എഐസിസി നിരീക്ഷകരും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയും പങ്കെടുത്ത യോഗം. കേരളത്തിൽ നടന്ന യോഗത്തിന്റെയും സംസ്ഥാനത്തുണ്ടായ പ്രകടനങ്ങളുടേയും വിവരങ്ങൾ ഇവർ നേതൃത്വത്തെ അറിയിച്ചു. പിന്നാലെ, നേതാക്കളുടെ ഒറ്റയ്ക്കൊറ്റയ്ക്കുള്ള വാദം. തങ്ങൾ മുന്നോട്ടു വയ്‌ക്കുന്ന ആശയങ്ങൾ നേതാക്കളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസം മൂവർക്കുമുണ്ട്. കാര്യങ്ങൾ തുറന്ന്, വിശദമായി സംസാരിക്കാൻ കഴിഞ്ഞുവെന്നാണ് ഇവരിൽ ഒരാൾ പ്രതികരിച്ചത്.

നേതാക്കളെല്ലാം ഒന്നിച്ചിരുന്ന യോഗമായിരുന്നു പിന്നീട്. ആകാംക്ഷ നിറഞ്ഞ യോഗത്തിലേക്കു ചിരിച്ചുകൊണ്ടുവന്ന രാഹുൽ ഗാന്ധി നേതാക്കളോട് ആദ്യമേ റിലാക്സാകാൻ ആവശ്യപ്പെട്ടു. തീരുമാനം ഞങ്ങൾ കൈക്കൊള്ളാമെന്നും തുടക്കത്തിൽത്തന്നെ രാഹുൽ വ്യക്തമാക്കി. തുടർന്നാണ്, ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുമാനം പറയുമെന്നറിയിച്ചത്. 3 പേരുടെയും മിടുക്കിനെക്കുറിച്ചും രാഹുൽ പ്രശംസിച്ചു. ‘യൂ ഓൾ ആർ ഫിറ്റ് ഫോർ ദ് സിഎം ചെയർ’ എന്നും സംശയാതീതമായി രാഹുൽ പറഞ്ഞു. പക്ഷേ, ഒരാളെയേ തിരഞ്ഞെടുക്കാൻ കഴിയൂ. അതു 3 പേരും ഉൾക്കൊള്ളണമെന്നും ഓർമിപ്പിച്ചു. തർക്കങ്ങൾ ഒഴിഞ്ഞുനിന്നുള്ള അന്തരീക്ഷം ആ കൂടിക്കാഴ്ചയിൽ ഉടനീളം ഉണ്ടായി. അതേസമയം, പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ പ്രതിഷേധ പ്രകടനങ്ങളിലും പോസ്റ്റർ യുദ്ധത്തിലും ഇരുനേതാക്കളും കടുത്ത അതൃപ്തി അറിയിച്ചു. ഇക്കാര്യത്തിൽ മുഖംനോക്കാതെ നടപടിയെടുക്കാൻ കെപിസിസി അധ്യക്ഷനെ ചുമതലപ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനം പങ്കിടാനുളള ഒത്തുതീർപ്പ് നിർദേശം ഉണ്ടായില്ലെന്നാണു വിവരം.

Leave A Comment