വിമാനത്തിൽ നിന്ന് മോഷണമടക്കം കുറ്റങ്ങൾ; 1000 ജീവനക്കാരെ പുറത്താക്കിയെന്ന് എയർ ഇന്ത്യ

  • Home-FINAL
  • Business
  • വിമാനത്തിൽ നിന്ന് മോഷണമടക്കം കുറ്റങ്ങൾ; 1000 ജീവനക്കാരെ പുറത്താക്കിയെന്ന് എയർ ഇന്ത്യ

വിമാനത്തിൽ നിന്ന് മോഷണമടക്കം കുറ്റങ്ങൾ; 1000 ജീവനക്കാരെ പുറത്താക്കിയെന്ന് എയർ ഇന്ത്യ


ന്യൂഡൽഹി: മോഷണമടക്കം കുറ്റങ്ങൾ ചെയ്യുകയും അച്ചടക്കം പാലിക്കാതിരിക്കുകയും ചെയ്ത ആയിരത്തോളം ജീവനക്കാരെ കഴിഞ്ഞ മൂന്നുവർഷത്തിനിടെ പിരിച്ചുവിട്ടതായി എയർ ഇന്ത്യാ സി.ഇ.ഒ കാംബെൽ വിൽസൺ . വിമാനത്തിൽ നിന്ന് സാധനങ്ങൾ കടത്തൽ, അധിക ലഗേജ് കയറ്റൽ തുടങ്ങിയവയാണ് അച്ചടക്ക ലംഘനമായി കണക്കാക്കിയ കുറ്റങ്ങൾ.
സാമ്പത്തിക പ്രതിസന്ധിക്കിടെ ചെലവ് കുറയ്‌ക്കൽ നടപടികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരെ പങ്കെടുപ്പിച്ചുള്ള യോഗത്തിലാണ് സി.ഇ.ഒയുടെ വെളിപ്പെടുത്തൽ. 4000 ജീവനക്കാർ എംപ്ലോയി ലീഷർ ട്രാവൽ (ഇ.എൽ.ടി) സംവിധാനം ദുരുപയോഗം ചെയ്‌തു.
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിൽ ഇപ്പോൾ ഏകദേശം 24,000 ജീവനക്കാരുണ്ട്. ജീവനക്കാരുടെ വാർഷിക ഇൻക്രിമെന്റുകൾ തടഞ്ഞുവയ്‌ക്കൽ അടക്കം ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് കാംബെൽ പറഞ്ഞു.

Leave A Comment