മനാമ :ഒ ഐ സി സി ബഹ്റൈൻ പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയുക്ത കേരളമുഖ്യ മന്ത്രി വി.ഡി സതീഷന് അഭിവാദ്യം അർപ്പിച്ചുകൊണ്ടും,ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം മധുരം വിതരണം ചെയ്തും ആഘോഷിച്ചു.
ഇക്കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയം സമ്മാനിച്ച കേരള ജനതയ്ക്ക് നന്ദിയർപ്പിച്ച് ഒ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മിറ്റി.
പത്തനംതിട്ടയിലെ അഞ്ച് അസംബ്ലി മണ്ഡലങ്ങളിൽ നാലിലും യു.ഡി. എഫ് സ്ഥാനർത്ഥികൾ മിന്നും വിജയം നേടിയത് ടീം യു ഡി എഫി ൻ്റെ കൂട്ടായ പ്രവർത്തനം മാണ്
വി ഡി സതീഷൻ്റെ മതേത്വര നിലപാടുകൾക്ക് ഉള്ള അംഗീകരമാണ് ഈ വിജയമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
പ്രവാസികളുടെ നിരവധിയായ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകുമെന്നും, അവധിക്കാലത്തും , ഉത്സവ സീസണുകളിലും വിമാന കമ്പിനികളുടെ അമിതമായ നിരക്ക് പരിഹരിക്കാനും, ഗൾഫ് മേഖലയിലെ തൊഴിൽ മാറ്റങ്ങൾ മൂലം ജോലി നഷ്‌ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് പുനരധിവാസ പദ്ധതിയും, സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള കാര്യങ്ങളിലും വേഗം തീരുമാനം എടുക്കാൻ കഴിയുന്ന സർക്കാർ ആയിരികും വിഡി സതീഷൻ ഗവൺമെൻ്റ് എന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
ഒ ഐ സി സി പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് അലക്സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം ഒ ഐ സി സി നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് ഗഫൂർ ഉണ്ണിക്കുളം ഉദ്‌ഘാടനം ചെയ്തു. നാഷണൽ കമ്മറ്റിയുടെ ജനറൽ സെക്രട്ടറിമാരായ സയ്യിദ് എം.എസ് , ജീസൺ ജോർജ്ജ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.വനിതാവിംഗ് പ്രസിഡൻ്റ് മിനി മാത്യു,നാഷണൽ കമ്മിറ്റിയുടെ സെക്രട്ടറി റെജിത്ത് മൊട്ടപ്പാറ, പാലക്കാട് ജില്ലാ പ്രസിഡൻ്റ് സൽമാനുൾ ഫാരിസ്, ബൈജു ചെന്നിത്തല,ജില്ലാ കമ്മിറ്റിയുടെ ഉപാദ്ധ്യക്ഷൻ മാരായ ജോൺസൺ . ടി . തോമസ്സ്, വർഗ്ഗീസ് മാത്യു ,ജില്ലാ കമ്മിറ്റി സെക്രട്ടറി ഏബ്രഹാം ജോർജ് ,ബിബിൻ മാടത്തേത്ത്, നിയോജക മണ്ഡലം പ്രസിഡൻ്റുമാരായ എബിൻ ജോൺ , സ്റ്റാൻലി കിളിവയൽ എന്നിവർ പ്രസംഗിച്ചു. യോഗത്തിന് ജില്ലാ സെക്രട്ടറി ശോഭ സജി സ്വാഗതവും, അസിറ്റൻ്റ് ട്രഷറർ സിജി തോമസ്സ് നന്ദിയും രേഖപ്പെടുത്തി , മോൻസി ബാബു, ബിജോയ് പ്രഭാകർ, ഷാജി ജോർജ് എനാത്ത്, സജി മത്തായി, സിജു ആറൻമുള, റോബിൻ ജോർജ്,അനിയൻ കുഞ്ഞ്, സ്റ്റാൻലിൻ, വർഗ്ഗീസ് ചെറിയാൻ, റെജി ചെറിയാൻ, അനീഷ് വാഴവിളയിൽ, ബിനു മാമ്മൻ, ബിജുവർഗ്ഗീസ്സ്, ബിജു രാജു, റോയ് മാത്യു , നിഥിൻ റാന്നി ,വനിതാ വിംഗ് നേതാക്കൻമാരായ ഷീജ നടരാജൻ, നിഷ സിജു, സൂര്യ രഞ്ചൻ എന്നിവർ നേതൃത്വം നൽകി.

