ലോകകപ്പ് ഫുട്‌ബോൾ; വ്യാജ ആപ്പുകൾ ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണം

  • Home-FINAL
  • Business & Strategy
  • ലോകകപ്പ് ഫുട്‌ബോൾ; വ്യാജ ആപ്പുകൾ ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണം

ലോകകപ്പ് ഫുട്‌ബോൾ; വ്യാജ ആപ്പുകൾ ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണം


തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബോളിനോ‌ടനുബന്ധിച്ച്‌ വ്യാജ ടി.വി. ആപ്പുകളുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്. ലോകകപ്പ് ഫുട്‌ബോൾ മത്സരം സൗജന്യമായി കാണാവുന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാമെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. ഔദ്യോഗിക ആപ്ലിക്കേഷനുകളെന്നു തോന്നിപ്പിക്കുന്ന വ്യാജ ആപ്ലിക്കേഷൻ ഫയലുകളുടെ ലിങ്ക് നൽകിയാണ് തട്ടിപ്പ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട് വ്യാജ പരസ്യം പ്രചരിക്കുന്നത്. ‘ഫിഫ വേൾഡ് കപ്പ് ലൈവ് ഫ്രീ’, ‘1000+ ടി.വി. ചാനലുകൾ സൗജന്യം’, ‘പ്രീമിയം ഒ.ടി.ടി. ഉള്ളടക്കം ഫ്രീ’, ‘പരസ്യങ്ങളി ല്ലാതെ സിനിമകളും മത്സരങ്ങളും’ തുടങ്ങിയ പരസ്യങ്ങളുടെ മറവിലാണ് തട്ടിപ്പ്. ആപ്ലിക്കേഷനു കൾ ഇൻസ്റ്റാൾ ചെയ്തശേഷം മൊബൈൽഫോണിൽ ലഭിക്കുന്ന സന്ദേശങ്ങൾ സജീവമാക്കാൻ ആവശ്യപ്പെടുന്നു. ഇതിലൂടെ ഫോണിലെ സുരക്ഷാസംവിധാനങ്ങൾ ദുർബലപ്പെടും. ഉടമയുടെ അറിവില്ലാതെ ഫോണിലെ വിവിധ ആപ്ലിക്കേഷനുകൾ തട്ടിപ്പുകാർക്ക് കൈകാര്യം ചെയ്യാനും സാധിക്കും. ഫോണിന്റെ നിയന്ത്രണം പൂർണമായും തട്ടിപ്പുകാർ കൈവശപ്പെടുത്തി യു.പി.ഐ. ആപ്ലിക്കേഷനുകളിലൂടെ ബാങ്ക് അക്കൗണ്ടുകളിൽനിന്നു പണം തട്ടിയെടുക്കുന്നു.

ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽനിന്നുമാത്രം ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യണമെന്നും ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ കാണാനായി സാമൂഹികമാധ്യമങ്ങളിലെ ലിങ്കിലൂടെ ലഭിക്കുന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യരുതെന്നും പൊലീസ്‌ അറിയിച്ചു. ഫ്രീ പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ, അൺലിമിറ്റഡ് സ്പോർട്‌സ് ആക്സസ് തുടങ്ങിയ വാഗ്ദാനങ്ങൾ വിശ്വസിക്കരുത്. സംശയാസ്പദമായ ലിങ്കുകൾ ഫോർവേഡ് ചെയ്യരുത്. ബാങ്കിങ്, യു.പി.ഐ. ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ സുരക്ഷാക്രമീകരണങ്ങൾ പരിശോധിക്കുക.

Leave A Comment