നൂറിൽ പരം നർത്തകിമാർ പങ്കെടുത്ത മെഗാ തിരുവാതിര കാണാൻ ബഹറൈൻ്റെ വിവിധ ഭാഗങ്ങളിൽ സ്ത്രികളടക്കമുള്ള വൻ ജനാവലി സാക്ഷിയായിരുന്നു.നൃത്താദ്ധ്യാപകരായ ശുഭ അജിത്തും രമ്യബിനോജും ചിട്ടപ്പെടുത്തിയ തിരുവാതിരയുടെ പരിശീലനം രണ്ട് മാസമായി സമാജത്തിൽ നടന്നുവരികയായിരുന്നുവെന്നും മെഗാ തിരുവാതിര വൻ വിജയമാക്കിയ മുഴുവൻ വ്യക്തികളെയും അഭിനന്ദിക്കുന്നതായി പി.വി.രാധാകൃഷ്ണ പിള്ള പറഞ്ഞു,ബി.കെ. എസ് ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സ്വാഗതം ആശംസിച്ചു. ശ്രാവണം ചെയർമാൻ എം പി രഘു, ജനറൽ കൺവീനർ ശങ്കർ പല്ലൂർ .മെഗാ തിരുവാതിര കൺവീനർ ജയ രവി കുമാർ, തുടങ്ങിയവർ പങ്കെടുത്തു.
- September 12, 2022
- BMC News Desk