സീറോ മലബാർ സൊസിറ്റിയുടെ “ഓണമഹോത്സവം 2022” ഇന്ത്യൻ സ്ഥാനപതി ഉദ്ഘാടനം ചെയ്തു.

  • Home-FINAL
  • GCC
  • Bahrain
  • സീറോ മലബാർ സൊസിറ്റിയുടെ “ഓണമഹോത്സവം 2022” ഇന്ത്യൻ സ്ഥാനപതി ഉദ്ഘാടനം ചെയ്തു.

സീറോ മലബാർ സൊസിറ്റിയുടെ “ഓണമഹോത്സവം 2022” ഇന്ത്യൻ സ്ഥാനപതി ഉദ്ഘാടനം ചെയ്തു.


ബഹ്‌റൈൻ സീറോ മലബാർ സൊസൈറ്റി സംഘടിപ്പിച്ച ഓണമഹോത്സവത്തിന്റെ മുഖ്യ ആകർഷണമായ ഓണമഹാസദ്യയും അനുബന്ധആഘോഷങ്ങളും ബഹറിനിലെ ബഹുമാനപ്പെട്ട ഇന്ത്യൻ സ്ഥാനപതി ശ്രീ പിയൂഷ് ശ്രീവാസ്തവ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു .ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബഹ്‌റിനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.

വാദ്യമേളങ്ങളുടെയും, താലപൊലിയുടെയും മുത്തുക്കുടകളുടെയും , അകമ്പടിയോടെ ബഹുമാനപെട്ട ഇന്ത്യൻ സ്ഥാനപതിയെ വേദിയിലേക്കാനയിച്ചു . ഐ സി ആർ എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ, ഇന്ത്യൻ സ്കൂൾ ചെയർമാൻ ശ്രീ പ്രിൻസ് നടരാജൻ , ബഹറിൻ ഫിനാൻസ് കമ്പനി മാർക്കറ്റിംഗ് മാനേജർ ശ്രീ ആനന്ദ് നായർ ,ഓണമഹോത്സവം 2022 കമ്മിറ്റീ കൺവീനർ.ശ്രീ. പി.ടി. ജോസഫ്, കോർഗ്രൂപ്പ് ചെയർമാൻ ശ്രീ ചാൾസ് ആലുക്ക, സീറോ മലബാർ സൊസൈറ്റി ഭരണസമിതിയഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

ഇന്ത്യൻ സംസ്കാരവും, കലയും, പാരമ്പര്യവും പ്രോത്സാഹിപ്പിക്കുന്നതിനും പുതുതലമുറയ്ക്ക് അത് പരിചയപെടുത്തുന്നതിനും സംഘടനകളും സമൂഹം എടുക്കുന്ന പ്രയത്നങ്ങളെ അദ്ദേഹം പ്രത്യകം അഭിനന്ദിച്ചു. ഓണഘോഷങ്ങൾ മലയാളികളുടെ ഒത്തൊരുമയുടെ പ്രതികമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. തുടർന്ന് നടന്ന മഹാസദൃയിൽ ബഹറിൻ കേരള സമാജം പ്രസിഡണ്ട് ശ്രീ. പി.വി. രാധാകൃഷ്ണപിള്ള, ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് ശ്രീ. കെ. എം ചെറിയാൻ , കെ.സി.എ. പ്രസിഡണ്ട് ശ്രീ.റോയ്. സി.ആൻറണി, എൻ എസ് എസ് പ്രസിഡന്റ് ശ്രീ പ്രവീൺ നായർ , ബഹ്‌റൈൻ കാൻസർ കെയർ സൊസൈറ്റി കോർഡിനേറ്റർ ഡോക്ടർ പി.വി ചെറിയാൻ ,സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. പോൾ മാത്യു , സെന്റ് പീറ്റേഴ്‌സ് ഇടവക വികാരി റവ. ഫാ. റോജൻ പേരകത്തും, തുടങ്ങി ബഹറിനിലെ സാമൂഹിക , സാംസ്കാരിക, മാധ്യമ രംഗത്തെ നിരവധി പ്രമുഖരും പങ്കെടുത്തു.

സീറോ മലബാർ സൊസൈറ്റി പ്രസിഡണ്ട് ശ്രീ ബിജു ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ , ജനറൽ സെക്രട്ടറി ശ്രീ ജോയ് പോളി സ്വാഗതം ആശംസിച്ചു. സീറോ മലബാർ സൊസൈറ്റിയുടെ പത്തു ദിവസം നീണ്ടു നിൽക്കുന്ന ഓണാഘോഷ പരിപാടികളെക്കുറിച്ചും, അംഗങ്ങൾക്കായി നടത്തപെടുന്ന പായസമത്സരം , പൂക്കളമത്സരം , ഓണപ്പാട്ട് , പരമ്പരാഗത വസ്ത്രധാരണ മത്സരം, ഓണക്കളികൾ എന്നിവയെകുറിച്ചു പ്രസിഡന്റ് ശ്രീ ബിജു ജോസഫ് വിശദീകരിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിനു നൽകുന്ന കരുതലിനും സ്നേഹത്തിനും ബഹ്‌റൈൻ ഭരണാധികാരികളോടുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തി.

ഭരണസമിതി അംഗമായ ശ്രീ രാജ ജോസഫിന്റെ നേതൃത്തത്തിൽ മലയാള നാടിൻറെ സംസ്കാരത്തെയും പാരമ്പര്യത്തെയും വിളിച്ചോതുന്ന നിരവധി ചിത്രങ്ങളാൽ അലങ്കരിച്ച ഓഡിറ്റോറിയം, വനിതാ വിഭാഗം അംഗങ്ങളായ ലിവിൻ ജിബി, ഷീന ജോയ്‌സൺ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ നയനമനോഹരമായ പൂക്കളവും , വാദ്യ കലാകാരൻ ശ്രീ സന്തോഷ് കൈലാസ് സോപാനം നയിച്ച ചെണ്ടമേളവും പങ്കെടുത്തവർക്ക് പുതിയൊരു അനുഭവമായി. ഇരുപത്തിയേഴോളം വിഭവങ്ങളുമായി നടത്തിയ ഓണമഹാസദ്യക്ക് മഹാസദ്യ കൺവീനർ ശ്രീ റോയ് ജോസഫ് , ശ്രീ സംഗീത്, ശ്രീ ഷാജൻ സെബാസ്റ്റ്യൻ, ശ്രീ ജോയ് ഏലവ്‌ത്തിങ്ങൽ, ശ്രീ പോൾ ഉറവത്തു , ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ ശ്രീ.പി.ടി. ജോസഫ് എന്നിവർ നേതൃത്വം നൽകി.

Leave A Comment