എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സിൽ ഓ​​​​ഷീ​​​​ന്‍ ശി​​​​വ​​​​യു​​​​ടെ ചിത്രങ്ങളു‌ടെ അഴക്‌

  • Home-FINAL
  • India
  • എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സിൽ ഓ​​​​ഷീ​​​​ന്‍ ശി​​​​വ​​​​യു​​​​ടെ ചിത്രങ്ങളു‌ടെ അഴക്‌

എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സിൽ ഓ​​​​ഷീ​​​​ന്‍ ശി​​​​വ​​​​യു​​​​ടെ ചിത്രങ്ങളു‌ടെ അഴക്‌


കൊ​​​​ച്ചി: ഒ​​​​രു ചി​​​​ത്ര​​​​കാ​​​​രി​​​​യു​​​​ടെ പെ​​​​യി​​​​ന്‍റിം​​​​ഗ് പൂ​​​​ര്‍​ണ​​​​മാ​​​​യി വി​​​​മാ​​​​ന​​​​ത്തി​​​​ല്‍ പ​​​​ക​​​​ര്‍​ത്തിയാണ്‌ ഇനി എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ എ​​​​ക്സ്പ്ര​​​​സിൻ്റെ യാത്രകൾ. കൊ​​​​ച്ചി ബി​​​​നാ​​​​ലെ​​​​യി​​​​ൽ മ്യൂ​​​​റ​​​​ല്‍ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടു​​​​കാ​​​​രി​​​​യാ​​​​യ ഓ​​​​ഷീ​​​​ന്‍ ശി​​​​വ​​​​യു​​​​ടെ ഗ്രാ​​​​ഫി​​​​റ്റി പെ​​​​യി​​​​ന്‍റിം​​​​ഗാ​​​​ണ് എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ എ​​​​ക്‌​​​​സ്പ്ര​​​​സി​​​ന്‍റെ പു​​​​തി​​​​യ ബോ​​​​യിം​​​​ഗ് വി​​​​മാ​​​​ന​​​​ത്തെ അഴകുള്ളതാക്കുന്നത്‌. വി​​​​മാ​​​​നം​​​ത​​​​ന്നെ ചി​​​​ത്ര​​​​ക​​​​ല​​​​യ്ക്കു​​​​ള​​​​ള കാ​​​​ന്‍​വാ​​​​സാ​​​​ക്കി മാ​​​​റി​​​​യ​​​​തോ​​​​ടെ ഈ ​​​​വി​​​​മാ​​​​ന​​​​ത്തി​​​​ന് ഫ്ലൈ​​​​യിം​​​​ഗ് കാ​​​​ന്‍​വാ​​​​സ് എ​​​​ന്നാ​​​​ണു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
രാ​​​​ജ്യ​​​​ത്ത് ആ​​​​ദ്യ​​​​മാ​​​​യി ഇ​​​​ത്ത​​​​ര​​​​ത്തി​​​​ല്‍ ഒ​​​​രു വി​​​​മാ​​​​നം പെ​​​​യി​​​​ന്‍റ് ചെ​​​​യ്യു​​​​ന്ന വി​​​​മാ​​​​ന ക​​​​മ്പ​​​​നി​​​​യും എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ എ​​​​ക്സ്പ്ര​​​​സാ​​​​ണ്. മ​​​​റ്റു വി​​​​മാ​​​​ന​​​​ക​​​​മ്പ​​​​നി​​​​ക​​​​ളി​​​​ല്‍​നി​​​​ന്ന് വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ എ​​​​ക്‌​​​​സ്പ്ര​​​​സി​​​​ന്‍റെ ഓ​​​​രോ വി​​​​മാ​​​​ന​​​​ത്തി​​​​നും വെ​​​​വ്വേ​​​​റെ പു​​​​റം ഡി​​​​സൈ​​​​നു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്.

രാ​​​​ജാ ര​​​​വി​​​​വ​​​​ര്‍​മ​​​​യു​​​​ടെ ചി​​​​ത്ര​​​​ങ്ങ​​​​ള്‍ മു​​​​ത​​​​ല്‍ ദേ​​​​ശീ​​​​യ പൈ​​​​തൃ​​​​ക സ്മാ​​​​ര​​​​ക​​​​ങ്ങ​​​​ള്‍, ക​​​​ഥ​​​​ക​​​​ളി, ക​​​​ഥ​​​​ക്, ഭാ​​​​ര​​​​ത​​​​നാ​​​​ട്യം പോ​​​​ലു​​​​ള്ള ശാ​​​​സ്ത്രീ​​​​യ ക​​​​ലാ​​​​രൂ​​​​പ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യും എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ എ​​​​ക്‌​​​​സ്പ്ര​​​​സ് വി​​​​മാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ടെ​​​​യി​​​​ല്‍ ആ​​​​ര്‍​ട്ടാ​​​​യു​​​​ണ്ടെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

Leave A Comment