സാഹോദര്യത്തിന്റെ ഇഫ്താർ കിറ്റുകളുമായി ബഹ്റൈൻ എ. കെ. സി. സി. ലേബർ ക്യാമ്പുകളിൽ

  • Home-FINAL
  • Business & Strategy
  • സാഹോദര്യത്തിന്റെ ഇഫ്താർ കിറ്റുകളുമായി ബഹ്റൈൻ എ. കെ. സി. സി. ലേബർ ക്യാമ്പുകളിൽ

സാഹോദര്യത്തിന്റെ ഇഫ്താർ കിറ്റുകളുമായി ബഹ്റൈൻ എ. കെ. സി. സി. ലേബർ ക്യാമ്പുകളിൽ


ആശങ്കകളുടെ നടുവിലും നോമ്പ് അനുഷ്ഠിക്കുന്ന, സൽമാബാദിലേയും, ആലിയിലെയും,മാമീറിലേയും ലേബർ ക്യാമ്പുകളിൽ കഴിയുന്ന സഹോദരങ്ങൾക്ക് ഇഫ്താർ കിറ്റുകൾ ബഹ്റൈൻ എ. കെ. സി. സി. വിതരണം ചെയ്തു.ഇഫ്താർ കിറ്റുകളുടെ വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം യുണൈറ്റഡ് ഗൾഫ് അസ്വാൽടിന്റെ മാമീറിലുള്ള ക്യാമ്പിൽ വേൾഡ് മലയാളി കൗൺസിൽ പ്രസിഡണ്ട് ബാബു തങ്ങളത്ത് നിർവഹിച്ചു.ആൾക്കൂട്ടത്തിൽ തനിയെയായിപോകുന്ന മനുഷ്യരേകൂടി ചേർത്തുപിടിക്കിലാണ് ഇഫ്താർ എന്ന് വിതരണോദ്ഘാടനത്തിൽ ബാബു തങ്ങളത്ത് പറഞ്ഞു. എ കെ സി സി ഭാരവാഹികളായ പോളി വിതയത്തിൽ, ജിബി അലക്സ്, മോൻസി മാത്യു, റോബിൻ സെബാസ്റ്റ്യൻ, ജോജി കുര്യൻ, ചാൾസ് ആലുക്ക എന്നിവർ നേതൃത്വം നൽകി.

Leave A Comment