പ്രവാസി ഭാരതീയരുടെ ആദ്യ മുഖ പത്രമായ 2005 മുതൽ പ്രസിദ്ധീകരിച്ചു വരുന്ന പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിന്റേയും എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയുടേയും സംയുക്താഭിമുഖ്യത്തിൽ റംസാൻ റിലീഫ് – 2026 ഈ മാസം 15-ാം തീയതി ഞായറാഴ്ച വൈകിട്ട് 3 മണിക്ക് തിരുവനന്തപുരം വള്ളക്കടവ് ഐക്യവേദി ഹാളിൽ നടക്കും. കഴിഞ്ഞ 16 വർഷമായി തുടർച്ചയായി നടത്തി വരുന്ന റിലീഫ് സർവ്വ മത മൈത്രി സദ്ഭാവന വിളംബരം ചെയ്യുന്നു. റിലീഫിന് തെരഞ്ഞെടുക്കപ്പെടുന്നവർ എല്ലാ മതങ്ങളിൾ ഉൾപ്പെട്ടവരാണ്. ഇത്തവണ 400 പേർക്ക് ഭക്ഷ്യധാന്യ വിഭവങ്ങൾ അടങ്ങിയ കിറ്റുകളാണ് നൽകുന്നത്. കൗൺസിൽ സീനിയർ വൈസ് ചെയർമാൻ ശശി ആർ.നായരുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന റംസാൻ സംഗമം മുൻ മന്ത്രി അഡ്വ. വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്യും. എൻ.ആർ.ഐ കൗൺസിൽ അമേരിക്കൻ സ്റ്റേറ്റസ് ഭാരവാഹികളും ഫൊക്കാന മുൻ പ്രസിഡണ്ടുമാരായ പോൾ കറുകപ്പിള്ളീൽ, മാധവൻ നായർ, എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് വൈസ് പ്രസിഡന്റ് എൻ. സംഗീത് കുമാർ, നഗരസഭ സമാജിക വള്ളക്കടവ് കൗൺസിലർ ഷാജിത നാസർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് മുഖ്യപ്രഭാക്ഷണം നടത്തും.വൈസ് ചെയർമാൻ എം.നാസർ, കൺവീനർ പുഞ്ചക്കരി വി.ഉണ്ണി, ഐക്യ വേദി ജനറൽ സെക്രട്ടറി എച്ച്. ഷംഷുദ്ദീൻ, കോശി അലക്സാണ്ടർ എന്നിവർ ആശംസകളർപ്പിക്കും.

