അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് ബഹ്റൈനിലെ നേപ്പാളി സമൂഹത്തിനുവേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് ബഹ്റൈനിലെ നേപ്പാളി സമൂഹത്തിനുവേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് ബഹ്റൈനിലെ നേപ്പാളി സമൂഹത്തിനുവേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


ബഹ്റൈനിൽ ആതുര സേവന മേഖലയിൽ മികച്ച സേവനങ്ങൾ നൽകിവരുന്ന അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പിൻറെ മനാമ സെൻട്രൽ ബ്രാഞ്ച്, ബഹ്റൈനിലെ നേപ്പാളി കമ്മ്യൂണിറ്റിക്ക് വേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

നേപ്പാൾ എംബസിയുടെയും നേപ്പാളി ക്ലബ്ബ് ബഹ്‌റൈന്റെയും സഹകരണത്തോടെ ഫെബ്രുവരി 21 വെള്ളിയാഴ്ച നടന്ന പരിപാടി നേപ്പാൾ അംബാസഡർ തീർത്ഥ രാജ് വാഗ്‌ലെ കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു.

നേപ്പാളി ക്ലബ്ബിന്റെ പ്രസിഡന്റ് ദീപക് ഗുരുങ്, അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്, സിഇഒ ഡോ. ശരത് ചന്ദ്രൻ, മാർക്കറ്റിംഗ് ഹെഡ് ഉണ്ണി, മനാമ സെൻട്രൽ ബ്രാഞ്ച് ഹെഡ് ജേക്കബ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. SGPT,ക്രീയാറ്റിൻ,യൂറിക് ആസിഡ് ലെവൽ, ഡോക്ടർ പരിശോധന എന്നീ സേവനങ്ങൾ ലഭ്യമാക്കിയ ക്യാമ്പിൽ 350-ലധികം പേർ പങ്കെടുത്തു.കൂടാതെ, പങ്കെടുത്ത ഏവർക്കും അൽ ഹിലാൽപ്രിവിലേജ് കാർഡുകൾ വിതരണം ചെയ്തു,

അൽ ഹിലാൽ, നേപ്പാൾ എംബസി, നേപ്പാളി ക്ലബ് ബഹ്‌റൈൻ എന്നിവ തമ്മിലുള്ള ശക്തമായ സഹകരണത്തിന്റെ തെളിവാണ് ഈ പരിപാടി,എന്നും ബഹ്‌റൈനിലെ നേപ്പാൾ സമൂഹത്തിന്റെ ക്ഷേമത്തിനായുള്ള പ്രതിബദ്ധത ഇനിയും തുടരുമെന്നും അൽ ഹിലാൽ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് അനം ബച്‌ലാനി 33443461 ബന്ധപ്പെടാം.

Leave A Comment