ആരോഗ്യ സേവനങ്ങൾ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി യുണൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ബഹ്‌റൈനും അൽ ഹിലാലും ചേർന്ന് മനാമ സെൻട്രൽ അൽ ഹിലാലിൽ വെച്ചു വെള്ളിയാഴ്ച (28•02•2025) രാവിലെ 8 മുതൽ 1 മണിവരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒരു വ്യക്തിക്ക് അത്യാവശ്യം വേണ്ട അടിസ്ഥാനപരമായ രക്തപരിശോധനകൾ യാതൊരു ചെലവും കൂടാതെയാണ് UNIB ചെയ്യുന്നത്.കൂടാതെ രക്തപരിശോധനകൾക്ക് ശേഷം തുടർന്ന് വരുന്ന പതിനഞ്ച് ദിവസം വരെ സൗജന്യ ഡോക്ടർസ് കൺസൾട്ടേഷനുകൾ ലഭിക്കുകയും ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

