ന്യൂഡൽഹി: ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ എത്തുമെന്നും പ്രതിപക്ഷവുമായി ചർച്ചക്ക് തയാറെന്നും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു . സഭ തടസപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
‘വിദ്യാർഥികളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചർച്ചചെയ്യാൻ സർക്കാർ തയ്യാറാണ്. ആഭ്യന്തരമന്ത്രി പറയുന്നത് പ്രതിപക്ഷം പൂർണമായും കേൾക്കണം. ചർച്ചയും മറുപടിയും ഉണ്ടാകുമ്പോൾ ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന തടയാൻ പ്രതിപക്ഷം പ്രശ്നങ്ങൾ ഉണ്ടാക്കരുത്’, കിരൺ റിജിജു പറഞ്ഞു.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഇതുവരെയെത്താത്ത ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ എത്തണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിന്നിരുന്നു. അമിത് ഷാ സഭയിൽ എത്തി വിദ്യാർഥികൾക്ക് നേരെയുള്ള അതിക്രമം വിശദീകരിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
