കൊച്ചി: മെസിയുടെയും അർജന്‍റീനൻ ടീമിന്‍റെയും വരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം എടുത്തതും അർജന്‍റീന വരുമെന്ന് അറിയിച്ചതും സർക്കാരാണെന്ന് ആന്‍റോ അഗസ്റ്റിന്‍റെ മൊഴി. എല്ലാ സർക്കാർ പദ്ധതിയാണ്. സ്പോൺസറാകാൻ തന്നെ ഇങ്ങോട്ട് സമീപിച്ചു. തീരുമാനങ്ങളെല്ലാം എടുത്തത് സർക്കാരാണെന്നും ആന്‍റോ ജിഎസ്ടി വകുപ്പിന് നല്കിയ മൊഴിയിൽ പറയുന്നു.
അന്നത്തെ കായിക മന്ത്രി സ്പെയിനിൽ പോയി എഎഫ്എ പ്രതിനിധികളെ കണ്ട് എല്ലാം തീരുമാനിച്ചിരുന്നു. കേരളത്തിൽ വരാൻ അർജന്‍റീന സമ്മതിച്ചു എന്ന് പറഞ്ഞത് സർക്കാരാണെന്നും ആന്‍റോ ഓഗസ്റ്റ് മൂന്നിന് നൽകിയ മൊഴിയിൽ ആന്‍റോ പറയുന്നു.
