കാസർകോട്: എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയും മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യയും വിവാഹിതരാകുന്നു. തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് വിവാഹം. തൃക്കരിപ്പൂര്‍ സ്വദേശിനിയാണ് വിദ്യ . അധ്യാപക ജോലിക്ക് വ്യാജരേഖ ചമച്ച കേസിലെ പ്രതിയായതോടെ വലിയ വിമർശനങ്ങളും കേസും വിദ്യ നേരിടേണ്ടി വന്നിട്ടുണ്ട്. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആര്‍ഷോ സിപിഎം ജില്ലാ കമ്മിറ്റിയില്‍ അംഗമാണ്. എറണാകുളം മഹാരാജാസ് കോളജിലെ ആർക്കിയോളജി പി ജി വിദ്യാർഥിയായിരുന്നു ആർഷോ. പിന്നീട് പഠനം മതിയാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം കേരള സർവകലാശാലാ സെനറ്റ് തിരഞ്ഞെടുപ്പിനെത്തുടർന്ന് എസ്.എഫ്.ഐ.-കെ.എസ്.യു. പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന്റെ സാഹചര്യത്തിൽ പ്രതികരണവുമായി എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ രംഗത്ത് എത്തിയിരുന്നു .

