ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങളില്‍ പങ്കാളികളാകാൻ ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ നിന്നായി 17 ലക്ഷത്തിലധികം തീർഥാടകർ എത്തിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തീർഥാടകരുടെ എണ്ണത്തില്‍ 2.04 ശതമാനത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.തീർഥാടകർക്കായുള്ള വിവിധ സേവന സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും പ്രവേശന കവാടങ്ങളിലെ സൗകര്യങ്ങള്‍ വികസിപ്പിക്കാനും സാധിച്ചതാണ് ഈ വർഷത്തെ നേട്ടമായി വിലയിരുത്തപ്പെടുന്നത്.ഹജ്ജ് തീർഥാടനം തികച്ചും കുറ്റമറ്റതും സുരക്ഷിതവുമാക്കുന്നതിനായി വിവിധ സുരക്ഷാ വിഭാഗങ്ങളില്‍ നിന്നുള്ളവരടക്കം മൊത്തം 441,049 സന്നദ്ധ സേവകരെയാണ് ഈ വർഷം വിന്യസിച്ചതെന്നും മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി.

